നല്ല ചൂടുള്ള ഉച്ച സമയത്ത് വയറു നിറയെ ഭക്ഷണവും കഴിച്ച് ഫാനിന്റെ കീഴിൽ വന്നൊന്നിരുന്നാൽ മതി അതാ എത്തി എല്ലാവരേയും മോഹിപ്പിക്കുന്ന ‘ഉറക്കം’. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം എന്നാൽ ഈ പകലുറക്കം അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകലുറങ്ങാറുണ്ട്.
പകലുറക്കം എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ……? രാത്രി തീരെ ഉറങ്ങാത്തവരല്ല പലപ്പോഴും പകല്‍ ഉറങ്ങാറ്. പകലുറക്കം ശരീരത്തിനു വളരെ നല്ലതാണെന്ന് പലരും കരുതുന്നു. അതോടൊപ്പം പതിനഞ്ചൊ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നുവെന്നും ഉറക്കത്തിനു ശേഷം നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും മാനസികോല്ലാസം വര്‍ധിക്കുമെന്നുമാണ് ഇത്തരക്കാർ പറയുന്നത്.
എന്നാൽ ഈ പകലുറക്കം നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നത്. കെയിംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 16,000ത്തോളം ആളുകളെ 15 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. 40 നും 65 നും ഇടയില്‍ പ്രായമുള്ളവരുടെ പകലുറക്കമാണ് കൂടുതല്‍ ഗുരതരമത്രേ. പകലുറക്കാരില്‍ പലരും നിരീക്ഷണ കാലത്തു തന്നെ മരണമടഞ്ഞു.
മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന ഹൃദയ സ്തംഭനം, ഹൃദയ ധമനി സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ സാധ്യതയും പകലുള്ള ഉറക്കം ഉയർത്തുന്നു. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിത വണ്ണം തുടങ്ങിയ കാരണങ്ങളാൽ നിയന്ത്രിത ജീവിതം നയിക്കുന്നവരില്‍ പോലും പകല്‍ ഉറക്കം പക്ഷാഘാതത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതുപോലെ തന്നെ ഇവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കൂടുതലായി മൂര്‍ച്ഛിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പകലുറക്കം കാരണമാകുന്നതായും നിരീക്ഷണത്തില്‍ ബോധ്യമായി. അതേസമയം അമിതവണ്ണം മുതല്‍ ശരീരത്തെയും മനസിനെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ വരെ പകല്‍ ഉറക്കം മൂലം ഉണ്ടാകുന്നുവെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയ ഒന്നാണ്.
Comments