മുംബൈ: മഹാരാഷ്‌ട്രയിലെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. പോലീസുകാര്‍ക്കിടയിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈ നഗരത്തില്‍ ഇന്നലെ മാത്രം 303 പോലീസുദ്യോഗസ്ഥര്‍ക്ക് കൊറോണ ബാധിച്ചതാണ് ആശങ്കയുണ്ടാക്കിയിരിക്കുന്നത്. നാലു പേര്‍ ഇന്നലെ മരണപ്പെട്ടതില്‍ മൂന്നു പേരും മുംബൈ നഗരത്തിലുള്ളവരാണ്.
മഹാരാഷ്‌ട്രാ സംസ്ഥാനത്ത് ഇതുവരെ 13,180 പൊലീസുദ്യോഗസ്ഥന്മാർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10,655 പേര്‍ രോഗമുക്തരായി. 2389പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്‌ട്രയിലെ ഒറ്റ ദിവസത്തെ രോഗബാധയില്‍ ഇ്ന്നലെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 14,492 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 6,43,289 ആയി.രോഗമുക്തരുടെ എണ്ണം 4,49,124 ആയെന്നും മഹാരാഷ്‌ട്ര ആരോഗ്യവകുപ്പറിയിച്ചു.
















Comments