ഓർക്കാം ആ ഓണക്കളികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ഓർക്കാം ആ ഓണക്കളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 01:15 pm IST
FacebookTwitterWhatsAppTelegram

ഓണം എന്നും മലയാളികൾക്ക് ഗൃഹാതുരതയുടെയും , കൂട്ടായ്‌മയുടെയും , ഓർമ്മകളുടെയും ആഘോഷം തന്നെയാണ് . പൂക്കളവും , ഓണക്കോടിയും , രുചിക്കൂട്ട് നിറയുന്ന സദ്യയും , ഓണക്കളികളും , ഊഞ്ഞാലാട്ടവും ,ആർപ്പുവിളികളും ഒക്കെയായി ഓണം ഒരുത്സവം തന്നെയായി കൊണ്ടാടുന്നവരാണ് നമ്മൾ മലയാളികൾ .

ഒരു കാലത്ത് വിവിധ തരത്തിലുള്ള കളികൾ ഓണനാളുകളിൽ അരങ്ങേറുമായിരുന്നു . ഇന്നത് വടംവലി , കസേരകളി തുടങ്ങി ചുരുക്കം ചില കളികളിലേക്കു അവ ഒതുങ്ങി പോയിരിക്കുന്നു . പ്രദേശവ്യത്യാസങ്ങൾ അനുസരിച്ചു കളികൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, എല്ലാ കളികളും സമാനരീതിയിൽ ഉള്ളവ തന്നെയാണ് .

ഓണക്കളികളിൽ ഏറ്റവും പ്രധാനം പുലികളിയാണ് . അരനൂറ്റാണ്ടോളം പഴക്കമുള്ള പുലികളി തൃശ്ശൂരിന്റെ സ്വന്തമാണ് . നാലാം ഓണത്തിനാണ് പുലികളി അരങ്ങേറുന്നത് . പരിചയസമ്പന്നരായ കലാകാരന്മാർ ദേഹമാസകലം ചായം പൂശുകയും പുലിയുടെ രൂപത്തിലും ഭാവത്തിലും താളമേളങ്ങളുടെ അകമ്പടിയോടെ , പുലിവേട്ട അവതരിപ്പിക്കുന്ന ഒന്നാണ് പുലികളി . ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ പൗരുഷം നിറഞ്ഞ കളി കൂടി വേണം എന്ന ശക്തൻ തമ്പുരാന്റെ ആഗ്രഹപ്രകാരമാണ് ആദ്യമായി പുലികളി അരങ്ങേറിയത് .

ഓണക്കാലത്ത് കുട്ടികളിലും യുവാക്കൾക്കിടയിലും ആവേശം പകരുന്ന ഒന്നാണ് തലപ്പന്തുകളി . മൈതാനത്തോ വീടിന്റെ മുറ്റത്തോ കളിക്കുന്ന കളിയിൽ രണ്ട് വിഭാഗങ്ങൾ ആണുണ്ടാവുക . ഒരു കൂട്ടർ പന്തെറിയുമ്പോൾ മറ്റേ കൂട്ടർ അത് പിടിക്കാൻ ശ്രമിക്കുകയും കളികളത്തിനു നടുവിൽ നാട്ടിയിരിക്കുന്ന കമ്പു തട്ടി തെറുപ്പിക്കാനും ശ്രമിക്കുന്നു . പന്ത് പിടിക്കാൻ ശ്രമിക്കുന്നവർ അത് പിടിക്കുകയും കളിക്കളത്തിൽ നാട്ടിയിരിക്കുന്ന കമ്പ് തട്ടിത്തെറിപ്പിക്കുകയും ചെയ്താൽ പന്തെറിഞ്ഞ ആൾ പുറത്താകുന്നു . അടുത്ത ആൾ കളത്തിൽ ഇറങ്ങി കളി തുടരുന്നു .

നാടൻ കലാരൂപത്തിന്റെ സ്വഭാവം കലർന്ന തിരുവാതിരകളിയുടെ മറ്റൊരു രൂപമാണ് കൈകൊട്ടിക്കളി . ഓണനാളുകളിൽ സ്ത്രീകൾ അകത്തളങ്ങളിൽ മാത്രം കളിച്ചു വന്നിരുന്ന ഈ കളി പിന്നീട് മുറ്റത്തേക്കും , പൂക്കളത്തിനു ചുറ്റുമായി കളിച്ചു തുടങ്ങി .

നാടൻ കലാരൂപങ്ങളിൽ കണ്ടു വരുന്ന വേഷത്തിൽ ഉത്രാടം തിരുവോണം നാളുകളിൽ ആണ് ഓണപ്പൊട്ടൻ വീടുകളിൽ എത്താറ് . തെയ്യക്കോലം കെട്ടി പരിചയം ഉള്ള ആളുകളായിരിക്കും മിക്കവാറും ഓണപ്പൊട്ടന്റെ വേഷം കെട്ടുക . വേഷംകെട്ടി വരുന്ന ആൾ സംസാരിക്കുകയില്ല അതിനാലാണ് ഓണപ്പൊട്ടൻ എന്ന് വിളിക്കുന്നത് . ഓണപ്പൊട്ടൻ വരവറിയിക്കുന്നതു മണി മുഴക്കി കൊണ്ടാണ് . ഇന്ന് ഓണനാളുകളിൽ കാണാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു ഓണപ്പൊട്ടൻ .

ഓണക്കളികളിൽ ഏറ്റവും പഴക്കമേറിയ കളികളിൽ ഒന്നാണ് ഓണത്തല്ല് . ഓണപ്പട , കൈയ്യാങ്കളി എന്നും ഓണത്തല്ല് അറിയപ്പെടുന്നു . പണ്ട് കാലത്ത് നായർ കുടുംബങ്ങളിൽ തങ്ങൾ യുദ്ധങ്ങളിലും മറ്റും കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കുവാൻ വേണ്ടിയാണ് ഓണത്തല്ല് നടത്തിയിരുന്നത് . കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഓണത്തല്ല് ഇന്നും നടത്തി വരുന്നത് .

Tags: onamThiruvonamOnam FestivalOnam Celebration
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies