ഒരാളെ നോക്കിയാൽ നമുക്ക് അവരുടെ സ്വഭാവം നിര്‍വചിക്കാന്‍ കഴിയുമോ….? ഒരുപക്ഷെ ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരും പറയുന്ന ഉത്തരം. എന്നാൽ മുഖത്തേയ്‌ക്ക് നോക്കിയോ ശരീരഭാഗങ്ങള്‍ നോക്കിയോ ആളുകളുടെ സ്വഭാവം നമുക്ക് നിര്‍വ്വചിക്കാന്‍ കഴില്ലെങ്കിലും ശരീരത്തിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് അത് കണ്ടെത്താന്‍ പറ്റും.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ സ്ത്രീകളുടെ കൈവിരലുകളുടെ ആകൃതിയും വലിപ്പവും നോക്കി അവരുടെയും, വരും കാല ഭർത്താവിനെയും, പറ്റി പറയാന്‍ കഴിയുമെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. സംഭവം എങ്ങനെയാണെന്നല്ലേ….?
- നീളമുള്ള വിരലുകളുള്ള സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത് പുരുഷനു ഭാഗ്യം കൊണ്ടുവരും.
- വളവില്ലാത്ത മൃദുവായ വിരലുകള്‍ ഉള്ള സ്ത്രീകള്‍ വിവാഹത്തിന് മുന്‍പ് സൗഹൃദത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ അവര്‍ക്ക് കുടുംബത്തോടാകും കൂടുതല്‍ പ്രിയം. കുടുംബമായി ജീവിക്കാന്‍ ഇവര്‍ സമയം കണ്ടെത്തും.
- ഉരുണ്ട കൈകളാണ് സ്ത്രീകളുടെ സൗന്ദര്യമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം വിരലുകള്‍ ഉള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ട്. അവര്‍ അമിതമായി പണം ചെലവഴിക്കും. ഒപ്പം സൗന്ദര്യ വര്‍ധക വസ്തുക്കളോടും ഇവര്‍ക്ക് പ്രിയം കാണുമത്രേ.
- നഖത്തിന്റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകള്‍ മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട് പോലും. ഇവര്‍ മോശം കൂട്ടുകെട്ടുകളില്‍ പെടാനും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാനും സാധ്യത ഉണ്ടാകുമെന്നാണ് ലക്ഷണശാസ്ത്രംപറയുന്നത്.
- കുറുകിയ വിരലുകളോടു കൂടിയ സ്ത്രീകളുടെ വിവാഹ ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരും.
- പരന്നവിരലുകള്‍ ഉള്ള പെണ്ണിനെ കെട്ടുന്ന പുരുഷന്റെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
- കുറുകിയ മാംസളമായ വിരളുകള്‍ ഉള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. പക്ഷെ വൈവാഹിക ജീവിതത്തില്‍ ഇവര്‍ക്ക് ധാരാളമായി അഡ്ജെസ്റ്റ് ചെയ്യേണ്ടി വരുമെന്നും ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.
കാൽ വിരലുകൾക്കും പ്രാധാന്യമുണ്ട്
- കാലിലെ തള്ള വിരലും മറ്റ് വിരലുകളും തമ്മില്‍ വിടവ് ഉണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കുമത്രേ.
- കാലിലെ രണ്ടാമത്തെ വിരലിന് നീളം കൂടുതലാണെങ്കില്‍ അവള്‍ പുരുഷന്‍മാരെ അടക്കി ഭരിക്കുന്നവളായിക്കും എന്നും ലക്ഷണശാസ്ത്രത്തില്‍ പറയുന്നു.
Comments