മുംബൈ: പ്രാദേശിക മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനം അറിയിച്ച് സൗരവ് ഗാംഗുലി.രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രണവിധേയമായാലുടന്‍ എല്ലാ പ്രാദേശിക മത്സരങ്ങളും ആരംഭിക്കാമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അറിയിച്ചു. ഐ.പി.എല്‍ ആരംഭിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിവിധ സംസ്ഥാനങ്ങളുടെ അസോസിയേ ഷനുകള്‍ സമ്മര്‍ദ്ദവുമായി രംഗത്തുവന്നത്. അടച്ചിട്ട വേദികളിലാണെങ്കിലും മത്സരങ്ങള്‍ ആരംഭിച്ചാല്‍ അത് പ്രാദേശിക താരങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിന് വലിയ ആശ്വാസമാകു മെന്നതാണ് അസോസിയേഷന്‍ ചൂണ്ടികാട്ടിയത്.
ഇന്ത്യയില്‍ എല്ലാവര്‍ഷവും ആഗസ്‌ററ് മാസത്തിലാണ് പ്രാദേശിക സീസണ്‍ ആരംഭിക്കാറ്. എന്നാല്‍ കൊറോണ വ്യാപനം കുറയാത്തതിനാല്‍ കൃത്യമായ ഒരു തീയതി പറയാന്‍ സാധിക്കില്ലെന്നാണ് സൗരവ് ഗാംഗുലിയുടെ നിലപാട്. നവംബര്‍ മാസമാണ് ഇനി കണക്കുകൂട്ടുന്നത്. സയ്യദ് മുഷ്താഖ് അലി ടി20 മത്സരങ്ങളോടെയായിരിക്കും പ്രദേശിക മത്സരങ്ങള്‍ ആരംഭിക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി.
















Comments