ഒരു സംസ്ക്കാരത്തിന്റെ സംഗമം , കുംഭമേള
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Travel

ഒരു സംസ്ക്കാരത്തിന്റെ സംഗമം , കുംഭമേള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 02:59 pm IST
FacebookTwitterWhatsAppTelegram

മൂന്ന് വർഷത്തിൽ ഒരിക്കൽ , ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷകണക്കിന് ഭക്തർ അണിനിരക്കുന്ന വളരെ പ്രശസ്തമായ ഹൈന്ദവ ഉത്സവമാണ് കുംഭമേള . നാല് പുണ്യ നദീ തീരങ്ങളായ പ്രയാഗിലെ ഗംഗ – യമുന -സരസ്വതി തീരം , ഹരിദ്വാറിലെ ഗംഗ തീരം , നാസിക്കിലെ ഗോദാവരി തീരം , ഉജ്ജയിനിയിലെ ഷിപ്ര നദി തീരം എന്നിവിടങ്ങളിൽ ക്രമം അനുസരിച്ചു ഏകദേശം 12 വർഷത്തെ ചക്രത്തിലാണ് ഇത് ആഘോഷിക്കുന്നത്.

സൂര്യന്റെയും , ചന്ദ്രന്റെയും , വ്യാഴത്തിന്റെയും ജ്യോതിശാസ്ത്രപരമായ സ്ഥാനങ്ങളെ ആധാരമാക്കിയാണ് ഓരോ തവണത്തേയും കുംഭമേള നടത്തേണ്ടുന്ന നദീതീരം തീരുമാനിക്കുന്നത് . പന്ത്രണ്ടു വർഷത്തിനുള്ളിൽ എല്ലാം നദീതീരങ്ങളും കുംഭമേളയുടെ വേദിയായി മാറിയിരിക്കും . തങ്ങളുടെ ജീവിതവേളയിൽ ചെയ്തു പോയ പാപങ്ങൾക്ക് പരിഹാരമായി ഈ നദികളിൽ സ്നാനം ചെയ്തു മോക്ഷം പ്രാപതമാക്കുവാൻ വേണ്ടിയാണ് കോടിക്കണക്കിന് ഭക്തർ കുംഭമേളയിൽ പങ്കെടുക്കുന്നത് .

കുംഭമേളയോടനുബന്ധിച്ചു പണ്ഡിതന്മാരായ സന്യാസിവര്യന്മാരുടെ പ്രഭാഷണങ്ങൾ , മതപരമായ ആചാരങ്ങൾ , ചർച്ചകൾ , അന്നദാനം തുടങ്ങി നിരവധി കാര്യങ്ങൾ നടത്തപ്പെടുന്നു . ത്രിവേണി സംഗമം നടക്കുന്ന പ്രയാഗിൽ വെച്ച് നടത്തപെടുന്ന മേളയിലാണ് മറ്റുള്ള മേളകളേക്കാൾ കൂടുതൽ ആളുകൾ എത്തിച്ചേരുന്നത് .

പ്രയാഗിനെ കുറിച്ചും മോക്ഷ പ്രാപ്തിക്കായി നദികളിൽ മുങ്ങി നിവരുന്ന തീർത്ഥാടനത്തെ കുറിച്ച് വേദങ്ങളിലും മഹാഭാരതത്തിലും പരാമർശമുണ്ട് . നാല് നദീതീരങ്ങളിൽ വെച്ച് നടത്തപെടുന്നതിൽ ഏറ്റവും പ്രാചീനമായി കരുതപ്പെടുന്നത് പ്രയാഗിൽ വെച്ച് നടത്തപെടുന്ന മേളയാണ്.

അതികഠിനമായ തപസ്യയിലൂടെ ശരീര മോഹങ്ങളേ കടിഞ്ഞാണിട്ട സന്യാസിമാർ , കുംഭമേളയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം തപസ്സിൽ നിന്ന് പുറത്തേക്ക് വരുന്ന ഋഷിവര്യന്മാർ , വിവിധ ഹിന്ദു മത സംഘടനകൾ , അദ്ധ്യാപകർ , വിദ്യാർത്ഥികൾ തൊട്ട് വിനോദസഞ്ചാരികൾ വരെ കുംഭമേളയിൽ എത്തുന്നു .

ആദി ശങ്കരാചാര്യർ ആണ് എട്ടാം നൂറ്റാണ്ടിൽ സന്യാസി ശ്രേഷ്ഠന്മാരുടെ മഹാസമ്മേളനങ്ങൾ നടത്തിയിരുന്നത് എന്ന് കരുതപ്പെടുന്നു . കൂടാതെ പാലാഴി മദനവുമായിട്ടും കുംഭമേളയെ ബന്ധപ്പെടുത്തുന്നു . പാലാഴി മദനത്തിനിടയിൽ ലഭിച്ച ഒരു കുടം തേൻ ദേവന്മാരുടെയും അസുരന്മാരുടെയും പിടിവലിക്കിടയിൽ നാല് നദീതീരങ്ങളിലായി ഇറ്റ്‌ വീഴുകയും , കാലാവസ്ഥക്കനുസൃതമായി നദികൾ തേനായി മാറുന്നുവെന്നും , ആ സമയം നദികളിൽ മുങ്ങി നിവരുന്നത് മോക്ഷപ്രാപ്തിക്ക് വഴി ഒരുക്കുകയും ചെയ്യുന്നു എന്നാണ് ഐതിഹ്യവും വിശ്വാസവും . നൂറ്റാണ്ടുകളായി ഹിന്ദുമത വിശ്വാസികൾക്ക് പ്രാധാന്യമുള്ള തീർത്ഥാടനമാണ് കുംഭമേള .

Tags: prayagrajKumbhamela
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies