മുഖമൊന്ന് മിനുക്കിയാലോ...?; ക്രീമുകൾ വാരി പൂശാതെ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ...!
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

മുഖമൊന്ന് മിനുക്കിയാലോ…?; ക്രീമുകൾ വാരി പൂശാതെ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 12:39 pm IST
The FDA is expanding their warning about certain hand sanitizers made in Mexico due to the potentially toxic ingredient methanol.

The FDA is expanding their warning about certain hand sanitizers made in Mexico due to the potentially toxic ingredient methanol.

FacebookTwitterWhatsAppTelegram

നമുക്കിടയിലുള്ള ഭൂരിഭാഗം പേരും ഒളിഞ്ഞും മറഞ്ഞും മുഖം വെളുപ്പിക്കാന്‍ പെടാപാട് പെടുന്നവരാണ്. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട ക്രീമുകളെല്ലാം വാരിത്തേച്ച് ഒടുവിൽ മുട്ടൻ പണി കിട്ടുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ ക്രീമുകൾ മാത്രമല്ല ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയില്‍ ചുരുക്കമല്ല.

ഒരാളുടെ സാന്ദര്യം എന്ന് പറയുമ്പോൾ പ്രധാനപ്പെട്ടതായി പലരും പറയുന്ന ഒന്നാണ് അവരുടെ നിറം. നല്ല നിറത്തിനു വേണ്ടി വയറ്റില്‍ കുഞ്ഞുണ്ടാകുമ്പോള്‍ മുതല്‍ കുങ്കുമപ്പൂ മുതലായ വഴികള്‍ നാം പരീക്ഷിയ്‌ക്കുന്നത് ഈ നിറത്തോടുള്ള പ്രണയം കൊണ്ടു തന്നെയാണ്. കറുപ്പിന് ഏഴഴകെന്നു പറയുമെങ്കിലും വെളുക്കാനാഗ്രഹിയ്‌ക്കുന്നവരാണ് ഭൂരിഭാഗവും. എന്തായാലും നമുക്ക് ഈ വഴികൾ ഒക്കെ ഒന്ന് ഉപേക്ഷിച്ച് കുറച്ച് നാടൻ വഴികൾ ഒന്ന് പ്രയോഗിച്ചാലോ….? പാര്‍ശ്വഫലങ്ങളില്ലാത്ത ചില പൊടിക്കൈകൾ ഇതാ….

  • ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. തണുപ്പിച്ച റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യുക ഇത് അല്‍പ സമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് നീക്കം ചെയ്യുക
  • മുഖത്തിനു തിളക്കം ലഭിക്കാനായി അര ടീസ്പൂൺ മിൽക് പൗഡറും 1/4 ടീസ്പൂൺ മുട്ടയുടെ വെള്ളയും 1/2 ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മുഖത്തിടുക. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയുക.
  • മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് ദേഹത്ത് നന്നായി പുരട്ടുക. ഉണങ്ങുബോൾ കഴുകിക്കളയുക. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കി സൗന്ദര്യം വർദ്ധിപ്പിക്കാം.
  • പാലിന്റെ പത എടുത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച് നാലോ അഞ്ചോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • രണ്ട് ടേബിള്‍ സ്പൂണ്‍ ഫേഷ്യല്‍ മോയ്‌സ്ചുറൈസര്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് മുഖത്ത് വട്ടത്തില്‍ മസ്സാജ് ചെയ്യുക. രണ്ട് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
  • വെള്ളരിക്ക ഇടിച്ചു പിഴിഞ്ഞ നീര് തുല്യ അളവിൽ പശുവിൻ പാലിൽ ചേർത്ത് ഒരു കഷണം പഞ്ഞിയിൽ മുക്കി മുഖത്ത് തേയ്‌ക്കുക. താഴെ നിന്നും മുകളിലേക്ക് തേയ്‌ക്കണം. ഇത് തുടർച്ചയായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും.
  • ഒരു സ്പൂണ്‍ തേനും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് വട്ടത്തില്‍ പുരട്ടുക. നാലോ അഞ്ചോ മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയുക.
  • തേനും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്ത് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യുക. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി മുന്നിൽ തന്നെയാണ്.
  • റോസ് വാട്ടറില്‍ പപ്പായ പള്‍പ്പ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.
  • തേൻ, ഉണക്കമുന്തിരി, നെയ്യ്, നേന്ത്രപ്പഴം എന്നിവ ഒന്നിച്ചെടുത്ത് കുറച്ച് ദിവസം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ശരീരത്തിന് നിറം കൂടുകയും മുഖം തുടുക്കുകയും ചെയ്യും.
  • മുഖത്ത് ആവി പിടിയ്‌ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്‌ക്കുക. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും.
  • ബ്ലീച്ചിനു പകരം ഒരു ടീസ്പൂൺ തേൻ ഒന്നര ടീസ്പൂൺ പാൽപ്പാട ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ കലർത്തി മുഖത്തു പുരട്ടി 1/2 മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക.
  • ഒരു ടീസ്പൂൺ തേൻ ഏതാനും തുള്ളി ഓറഞ്ച് ജ്യൂസ് ചേർത്ത് പുരട്ടുന്നത് ത്വക്കിലെ ചുളിവുകൾ ഇല്ലാതാക്കും.
  • അല്‍പം മയൊണൈസും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു
  • കാല്‍ക്കപ്പ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖ്തത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
Tags: Healthhealth tipsface tips
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies