മനില: ഫിലിപ്പൈന്‍സില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ സൈനികരും കുട്ടികളുമുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.ഫിലിപ്പൈന്‍സിലെ സുലു ദ്വീപിലെ ജോലോ പട്ടണത്തിലാണ് ഭീകരാക്രമണം നടന്നത്.
ബോംബാക്രമണത്തില്‍ സൈനികരും കുട്ടികളുമടക്കം 14 പേരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ എഴുപത്തിഅഞ്ചിലധികം ആളുകൾ ആശുപത്രിയിൽ ചികിക്തസയിലാണ്.
വനിതാ ചാവേറാണ് ഭീകരാക്രമണം നടത്തിയിരിക്കുന്നത്. ബൈക്കില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് കൂടുതൽ പേരും മരണത്തിനിരയായത്.ആക്രമണത്തിന് പിന്നിൽ ഐ.എസ് ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.
ഫിലിപ്പൈന്‍സിലെ ഐ.എസ് സാന്നിദ്ധ്യത്തിനെതിരെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നതെന്ന് ലെഫ്. ജനറല്‍ കോര്‍ലെട്ടോ വിന്‍ലുവാന്‍ അറിയിച്ചു. ഫിലിപ്പൈന്‍സില്‍ ഐ.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അബൂ സയ്യാഫ് സൈനിക കമാന്റര്‍ മുന്‍ദി സവാദ്ജാനാണ് ആക്രമത്തിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കമാന്‍ഡര്‍ അബ്ദുള്‍ ജിഹാദ് സുസുകാനെ ഫിലിപ്പൈന്‍സ് സൈന്യം പിടികൂടി യതിന്റെ പ്രതികാരമാണ് ബോംബാക്രമണമെന്നും സൈന്യം വിലയിരുത്തുന്നു.
Comments