ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരൻ നിർമ്മിച്ച കോട്ട
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരൻ നിർമ്മിച്ച കോട്ട

Janam Web Desk by Janam Web Desk
Sep 6, 2020, 10:24 am IST
FacebookTwitterWhatsAppTelegram

കണ്ണെത്താദൂരം പരന്നുകിടക്കുന്ന രാജസ്ഥാൻ മരുഭൂമി എന്നും വിസ്മയങ്ങളുടെ നാടാണ്. ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നതും ഈ മരുഭൂമിയിൽ തന്നെ. താർ മരുഭൂമിയിലെ ത്രികൂട കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടയ്‌ക്ക് പ്രത്യേകതകൾ ഏറെയുണ്ട്.

ക്രിസ്തു വർഷം 1156ൽ രജപുത്ര രാജാവായിരുന്ന റാവു ജൈസാൽ ആണ് സുവർണ്ണ കോട്ട എന്നറിയപ്പെടുന്ന ജയ്‌സാൽമീർ കോട്ട നിർമ്മിച്ചത്. ഇന്നും നാലായിരത്തിലധികം ആളുകൾ താമസിക്കുന്ന ഈ കോട്ട ജീവിക്കുന്ന കോട്ട എന്ന പേരിലും അറിയപ്പെടുന്നു. ഇവിടെ താമസിക്കാൻ ആളുകൾ ഒരു രൂപ പോലും വാടക നൽകുന്നില്ല. ജനങ്ങൾ കാണിക്കുന്ന നന്ദിയ്‌ക്കും സ്നേഹത്തിനും പകരമായാണ് സൗജന്യമായി താമസിക്കാനുള്ള സൗകര്യം അവർക്ക് ലഭിച്ചിരിക്കുന്നത്. 1500 അടി നീളവും 750 അടി വീതിയുമുള്ള ഈ കോട്ടയിൽ വരുന്ന സന്ദർശകർ ആണ് ഇവിടത്തെ ഏക വരുമാനമാർഗം.

യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കോട്ട രാജസ്ഥാനിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ കോട്ട കൂടിയാണ്. മുസ്ലിം-രജ്പൂത് രീതികൾ കോർത്തിണക്കിയാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴും കോട്ടയിൽ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ രണ്ടുതരത്തിലുള്ള ആളുകളും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

ചരിത്രകഥയിലേക്ക് നീങ്ങാം. നൂറ്റാണ്ടുകൾക്ക് മുന്ന് അന്നത്തെ ഭരണാധികാരിയായ ദേവ് രാജ് ഭരണം മകനായ ജയ്സാലിന് നൽകുന്നതിന് പകരം ജയ്സാലിന്റെ അർധ സഹോദരന് നൽകുകയും ജയ്സാലിനെ നാടുകടത്തുകയും ഉണ്ടായി. തുടർന്ന് ജയ്സാൽ ത്രികൂട കുന്നിലേക്ക് പോവുകയും അവിടെ വെച്ച് ഈസുൽ എന്ന മുനിയെ പരിചയപ്പെടുകയും ചെയ്തു. പരിചയപ്പെടലിന് ശേഷം ഋഗ്വേദത്തിൽ പരാമർശിക്കുന്ന കൃഷ്ണന്റെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്ന യാദുവാൻസി രജപുത്ര വംശത്തിൽ പെടുന്ന ആളാണ് ജയ്‌സാൽ എന്ന് മുനികുമാരൻ മനസിലാക്കി. തുടർന്ന് കൃഷ്ണൻ സൃഷ്ടിച്ച നീരുറവയും കൂടാതെ യാദുവാൻസി വംശത്തിലെ ഒരാൾ കുന്നിന്മുകളിൽ രാജ്യം കണ്ടെത്തുമെന്ന് കൃഷ്ണൻ പ്രവചിച്ച കാര്യങ്ങൾ ഉള്ള പാറ കാണിച്ചുകൊടുക്കുകയും ചെയ്തു.

കോട്ടയുടെ ചുവരുകൾക്ക് തന്നെ പ്രത്യേകതകൾ ഉണ്ട്. മൂന്ന് പാളികൾ ആയാണ് ഇവിടത്തെ ചുവരുകൾ കാണാൻ സാധിക്കുക.

മഞ്ഞനിറത്തിലുള്ള ഈ കോട്ട സൂര്യാസ്തമയ സമയങ്ങളിൽ ആണ് കൂടുതൽ മനോഹരം. കോട്ടയ്‌ക്കുള്ളിൽ പ്രവേശിക്കാൻ 4 കവാടങ്ങളിൽ കൂടി സഞ്ചരിക്കണം. കോട്ടയ്‌ക്കുള്ളിൽ 7 ജൈന ക്ഷേത്രങ്ങളെയും കാണാൻ സാധിക്കും.

നിരവധി സന്ദർശകരാണ് ചരിത്രപ്രാധാന്യമുള്ള ഈ കോട്ട കാണുവാനായി ഇവിടെ എത്തുന്നത്.

Tags: rajasthan#Indian#Indian_places#traveler
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies