ഇസ്ലാമാബാദ് ; രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യക്കാരൻ വരുന്നതിനെ എതിർത്ത് പാകിസ്ഥാൻ . ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മാനിയാണ് രംഗത്ത് വന്നത്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കുറി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എതിർപ്പുമായി പാക് ബോർഡിന്റെ രംഗപ്രവേശം.
ഐസിസിയിലെ പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽനിന്നുള്ളവർ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുതെന്നാണ് മാനിയുടെ ആവശ്യം.
ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ ഇക്കഴിഞ്ഞ ജൂലൈയിൽ സ്ഥാനമൊഴിഞ്ഞതു മുതൽ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇമ്രാൻ ഖവാജയാണ് ഇപ്പോൾ താൽക്കാലിക ചുമതല വഹിക്കുന്നത്. ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തിയാണ് ഗാംഗുലി ചെയർമാൻ സ്ഥാനത്തേയ്ക്ക് വരരുതെന്ന് മാനി ആവശ്യപ്പെട്ടത്.
Comments