ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും 6-ാം സീഡ് വിറ്റോവയും പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ തന്നെ സ്റ്റീഫെന്‍സിനെയാണ് സെറീന മറികടന്നത്. വിറ്റോവ അമേരിക്കയുടെ പെഗൂലയേയും തോല്‍പ്പിച്ചു.
ആദ്യ സെറ്റ് 2-6ന് കൈ വിട്ട ശേഷമാണ് അതേ സ്കോറില്‍ രണ്ടും മൂന്നും സെറ്റുകള്‍ അനായാസം നേടിക്കൊണ്ടാണ് സെറീന ആഞ്ഞടിച്ചത്. പ്രീക്വാര്‍ട്ടറില്‍ 15-ാം സീഡ് സാക്കാരിയാണ് സെറീനയുടെ എതിരാളി.
വിറ്റോവയ്ക്കെതിരെ തുല്യ ശക്തിയുള്ള പ്രകടനമാണ് പെഗുല പുറത്തെടുത്തത്. 6-4,6-3നാണ് 6-ാം സീഡ് വിറ്റോവ പ്രീക്വാര്‍ട്ടറിലെത്തിയത്. അമേരിക്കയുടെ ഷെല്വീ റോജേഷ്സാണ് പ്രീക്വാര്‍ട്ടര്‍ എതിരാളി.
















Comments