ന്യൂഡല്‍ഹി: മിസൈല്‍ രംഗത്ത് പുതിയ സാങ്കേതിക വിദ്യ പരീക്ഷണ വിജയവുമായി ഡി.ആര്.ഡി.ഒ. സക്രാംജെറ്റ് എഞ്ചിനില്‍ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ ഉപയോഗിക്കു ന്നതിലാണ് ഇന്ത്യ വിജയിച്ചത്. ശൂന്യാകാശത്തുനിന്നും അഗ്നി മിസൈലുകളെ വിക്ഷേപി ക്കാന്‍ ഇനി ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.
തദ്ദേശീയമായ വികസിപ്പിച്ച ഉപഗ്രഹ വിക്ഷേപണ വാഹനത്തിലാണ് ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ പരീക്ഷിച്ചത്. സ്ക്രാംജെറ്റ് എഞ്ചിനാല്‍ ശക്തികൂട്ടിയ വിക്ഷേപണ വാഹനത്തിലാണ് മിസൈല്‍ ഘടിപ്പിച്ചത്. ഹൈപ്പര്‍ സോണിക് നിയന്ത്രിത സംവിധാനമാണ് പുതുതായി വികസിപ്പിച്ച് പരീക്ഷണം നടത്തിയത്. മിസൈല്‍ വിക്ഷേപണത്തിന് പതിന്മടങ്ങ് കരുത്തുപകരുന്ന സംവിധാനമാണിത്.
The @DRDO_India has today successfully flight tested the Hypersonic Technology Demontrator Vehicle using the indigenously developed scramjet propulsion system. With this success, all critical technologies are now established to progress to the next phase.
— Rajnath Singh (@rajnathsingh) September 7, 2020
അഗ്നി മിസൈല്‍ ഘടിപ്പിച്ചാല്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പോയ ശേഷം സ്വയം പ്രവര്‍ത്തിച്ച് ലക്ഷ്യം ഭേദിക്കാനാവുന്ന ബൂസ്റ്റര്‍ സംവിധാനമാണ് പരീക്ഷിച്ച് വിജയിച്ചി രിക്കുന്നത്. സൂപ്പര്‍ സോണിക്കില്‍ നിന്നും ഹൈപ്പര്‍ സോണിക് വേഗത കൈവരിക്കുമ്പോള്‍ മിസൈലിന്റെ പ്രവര്‍ത്തന ക്ഷമത നഷ്ടപ്പെടുന്നത് ഇതോടെ പരിഹരിക്കപ്പെട്ടു.
പുതിയ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ഡി.ആര്.ഡി.ഒ ഗവേഷകരെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്നു രാവിലെയാണ് ഒഡീഷയിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം കേന്ദ്രത്തില്‍ നിന്നും മിസൈല്‍ വിക്ഷേപണ വാഹനം പരീക്ഷിച്ചത്. ഉപഗ്രഹവിക്ഷേപണത്തിനും അതിദൂര മിസൈല്‍ വിക്ഷേപണ ത്തിനും ഹൈപ്പര്‍ സോണിക് നിയന്ത്രിത സ്ക്രാംജെറ്റ് വാഹനം ഗുണകരമാണെന്ന് ഡി.ആര്.ഡി.ഒ ഗവേഷകര്‍ പറഞ്ഞു. ലോകത്ത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ക്കാണ് ഇതുവരെ സ്വന്തമായി ഇത്തരം സംവിധാനമുള്ളത്.
Comments