ന്യൂയോര്‍ക്ക്: കിരീട സാദ്ധ്യത കല്‍പ്പിക്കുന്ന നവോമി ഓസാക്ക യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗം ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 6-3,6-4നാണ് ഓസാക്ക എതിരാളിയെ തകര്‍ത്തത്. എസ്‌റ്റോണിയായുടെ അനെറ്റ് കോന്റാവെറ്റിനെയാണ് ഓസാക്ക തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ റോജേഴ്‌സാണ് എതിരാളി.
അതേസമയം 6-ാം സീഡ് പെട്രാ വിറ്റോവ അട്ടിമറിക്കപ്പെട്ടു. രണ്ടാം മത്സരത്തില്‍ കരുത്തയായ പെട്രാ വിറ്റോവയെ അമേരിക്കയുടെ ഷെല്‍ബീ റോജേഴ്‌സാണ് അട്ടിമറിച്ചത്. ശക്തമായ പോരാട്ടം നടന്ന പ്രീക്വാര്‍ട്ടറില്‍ 7-6,6-3,7-6നാണ് വിറ്റോവയെ റോജേഷ്‌സ് മുട്ടുകുത്തിച്ചത്. ഒസാക്കയാണ് ക്വാര്‍ട്ടറിലെ എതിരാളി.
സീഡഡ് താരങ്ങളായ സെറീന വില്യംസും സക്കാരിയും ഇന്ന് പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുകയാണ്. ഒപ്പം പിരന്‍കോവയും കോര്‍ണറ്റും ഏറ്റുമുട്ടും.
















Comments