കണ്ണൂർ : കണ്ണൂർ പേരാവൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ വെട്ടേറ്റുമരിച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ വെച്ചാണ് വെട്ടേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു വർഷം മുൻപ് ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സലാഹുദ്ദീൻ. ഒരു വർഷത്തോളം ഒളിവിലായിരുന്ന സലാഹുദ്ദീൻ പിന്നീട് മട്ടന്നൂർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇയാളും ഇയാളുടെ സഹോദരൻ നിസാമുദ്ദീനുമാണ് കൊലപാതക്കേസിൽ മുഖ്യ ആസൂത്രകരെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വൈകീട്ട് 4 മണിയോടെയാണ് സംഭവം.കുടുംബത്തിനൊപ്പ കാറിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്.
Comments