അസുഖങ്ങളുടെ മുന്നില്‍ പതറാതെ മുന്നോട്ട് പോകുന്നവര്‍ക്ക് എന്നും വിജയിക്കാന്‍ സാധിക്കും. മരുന്നുകളേക്കാള്‍ ആവശ്യം മനോധൈര്യമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ രോഗികളോട് പറയാറുണ്ട്. ഇത്തരത്തില്‍ മനോധൈര്യം കൊണ്ട് 1220 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ നിന്നും എഴുന്നേറ്റ് ആദ്യ ചുവടുകള്‍ വെക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. യുഎസ് പൗരനായ റോബര്‍ട്ട് പെയ്ലറുടെ വീഡിയോയ്‌ക്കാണ് സോഷ്യല്‍ മീഡിയ കൈയടിച്ചത്. ശരീരം തളര്‍ന്ന് മൂന്നര വര്‍ഷങ്ങളായി റോബര്‍ട്ട് വീല്‍ചെയറിലാണ്. ആദ്യമായി വീല്‍ ചെയറില്‍ നിന്നും എഴുന്നേറ്റ ആ നിമിഷം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ റോബര്‍ട്ട് സ്വപ്രയത്‌നത്താല്‍ എഴുന്നേറ്റ് വാക്കറില്‍ പിടിച്ച് ചെറു ചുവടുകള്‍ വയ്‌ക്കുന്നത് വീഡിയോയില്‍ കാണാം.
I stood up out of my wheelchair on my own for the first time today! It took me 1,220 days to achieve this goal, and it was worth every second. No better way to celebrate Labor Day! pic.twitter.com/XuJIVMuwL8
— Robert Paylor (@RobertPaylor5) September 7, 2020
‘ഞാന്‍ ഇന്ന് ആദ്യമായി വീല്‍ചെയറില്‍ നിന്ന് സ്വന്തമായി എഴുന്നേറ്റു! ഈ ലക്ഷ്യം നേടാന്‍ എനിക്ക് 1,220 ദിവസമെടുത്തു. ഓരോ സെക്കന്റും വിലമതിക്കാനാവാത്തതാണ്’ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയ്‌ക്ക് താഴെ കുറിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 3.2 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 1,90,000 പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ഏഴായിരത്തിനടുത്ത് ആളുകള്‍ വീഡിയോയ്‌ക്ക് കമന്റും ചെയ്തിട്ടുണ്ട്. 20000 പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. റോബര്‍ട്ടിന്റെ പ്രയത്‌നത്തെ പ്രശംസിച്ചാണ് വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി നിരവധി പേര്‍ക്കാണ് പ്രചോദനമാവുന്നതെന്നാണ് മിക്കവരുടേയും അഭിപ്രായം. ഈ ചെറുപ്പക്കാരന്റെ നേട്ടം ചെറുതല്ല, ഇത്തരത്തിലുള്ള വീഡിയോ അഥവാ ജീവിതത്തിലെ വിജയങ്ങള്‍ പങ്കിടാനും ആഘോഷിക്കാനും 2020 ന്റെ ബാക്കി സമയം എടുക്കാമെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത ഒരാള്‍ കുറിച്ചത്. വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയെന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Comments