ആരോഗ്യത്തെ കാക്കും വേവിയ്‌ക്കാത്ത ഈ വിഭവങ്ങൾ

Published by
Janam Web Desk

പച്ചക്കറികളും ധാന്യങ്ങളും വേവിയ്‌ക്കാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഉത്തമം. പല പച്ചക്കറികളും ചൂടാക്കുമ്പോള്‍ അവയുടെ ഗുണങ്ങള്‍ കുറയുന്നു എന്നാണ് പറയാറുളളത്. വേവിക്കാത്ത ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുന്നത് പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായകമാണ്. അതുകൊണ്ടു തന്നെ പാകം ചെയ്യാതെ കഴിയ്‌ക്കാവുന്ന വിഭവങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കാം.

ചമ്മന്തി :

ചെറിയ ഉള്ളി , തേങ്ങ ചിരകിയത്, പച്ചമുളക്, ഉപ്പ് എന്നിവ അരച്ചെടുക്കുക.

സ്വീറ്റ് സാലഡ് :
ബീറ്റ്‌റൂട്ട് ചീകിയെടുത്തതും തക്കാളി ചെറുതാക്കി അരിഞ്ഞത്, കപ്പലണ്ടി മുളപ്പിച്ചത്, ചെറുനാരങ്ങാ നീര്, ശര്‍ക്കര എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പച്ചടി :

വെള്ളരിയ്‌ക്ക ചെറുതാക്കി അരിഞ്ഞത്, തക്കാളി ചെറുതാക്കി നുറുക്കിയത്, നാളികേരം ചതച്ചത്, പച്ചമുളക് അരച്ച് ചേര്‍ക്കുക, ജീരകം , തൈര് ചേര്‍ക്കുക, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

തൈര് സാലഡ് :
സവാള അരിഞ്ഞത്, തക്കാളി നുറുക്കിയത്, തൈര്, ഇഞ്ചി, ഉപ്പ്, കാന്താരി മുളക് എന്നിവ ചേര്‍ത്ത് യോജിപ്പിച്ചത്.

അവില്‍ ചോറ്
അവില്‍ നന്നായി കുതിര്‍ത്തെടുത്ത് അതില്‍ കാരറ്റ് നുറുക്കിയത്, കാബേജ് , തക്കാളി, വെണ്ട, കോവക്ക അരിഞ്ഞത്, തേങ്ങ ചിരകിയത്, ശര്‍ക്കര ചീകിയത്, കുരുമുളക് പൊടി കുറച്ച് ചേര്‍ത്ത് നന്നാക്കി ഇളക്കിച്ചേര്‍ക്കുക.

റോബസ്റ്റ പായസം :
റോബസ്റ്റ പഴം ഉടച്ച് പേസ്റ്റ് ആക്കുക, അതില്‍ ശര്‍ക്കര, ഏലക്കാപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി ചേര്‍ത്ത് എന്നിവ ചേര്‍ത്തിളക്കി തേങ്ങാപ്പാല്‍ ആവശ്യത്തിന് ചേര്‍ക്കുക.

ഈ വിഭവങ്ങള്‍ നിത്യവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിനു വളരെ നല്ലതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അസിഡിറ്റി തുടങ്ങിയ അസുഖങ്ങളില്‍ നിന്നു രക്ഷ നേടാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഏറെ പ്രധാന ഉത്തമമാണ്.

Share
Leave a Comment