ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ഫൈനലില്‍ ഓസാക്കയും അസാരങ്കയും. മൂന്നാം സീഡ് അമേരിക്കയുടെ സെറീനാ വില്യംസിനെ അട്ടിമറിച്ച് വിക്ടോറിയ അസാരങ്കയും ബ്രാഡിയെ തോല്‍പ്പിച്ച് ജപ്പാന്റെ നവോമി ഓസാക്കയും ഫൈനലില്‍ കടന്നു.
കിരീട പ്രതീക്ഷയുമായെത്തിയ സെറിനയെ 1-6,6-3,6-3നെയാണ് അസാരങ്ക അട്ടിമറിച്ചത്. നവോമി ഓസാക്ക ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഫൈനലിലെത്തിയത്. അമേരിക്ക യുടെ ബ്രാഡിയെ 7-6, 3-6, 6-3നാണ് ഓസാക തോല്‍പ്പിച്ചത്.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ ഓസാക്കയ്ക്കാണ് മുന്‍തൂക്കം. എന്നാല്‍ സെറീനയ്ക്കെതിരെ അസാരങ്കയുടെ പോരാട്ട വീര്യം ആരാധകരെ ആവേശത്തിലാ ക്കിയിരിക്കുകയാണ്. ഏറെ നാള്‍ക്ക് ശേഷം ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തിയ സന്തോഷത്തിലാണ് അസാരങ്ക. 2012ല്‍ ലോക ഒന്നാം നമ്പറില്‍ നിന്നിരുന്ന താരമാണ് വിക്ടോറിയ അസാരങ്ക.
















Comments