അറസ്റ്റു ചെയ്ത പൊലീസുകാരന് വൃക്ക ദാനം ചെയ്ത് യുവതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അറസ്റ്റു ചെയ്ത പൊലീസുകാരന് വൃക്ക ദാനം ചെയ്ത് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 04:15 pm IST
FacebookTwitterWhatsAppTelegram

അലബാമ യുവതിയുടെ സഹായ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്നെ പലവട്ടം അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന് യുവതി വൃക്ക ദാനം ചെയ്തു ജീവന്‍ രക്ഷിച്ചു. മയക്കുമരുന്നിന് അടിമയായ ജോസെലിന്‍ ജെയിംസ് ആണ് മുന്‍ പൊലീസുദ്യോഗസ്ഥനായ ടെറല്‍ പോട്ടറിന് വൃക്ക ദാനം ചെയ്തത്. പോട്ടറുടെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ജോസെലിന്‍ അവരെ സമീപിച്ചത്. നിരവധി തവണ അറസ്റ്റുചെയ്ത പോലീസുകാരന് സ്വന്തം വൃക്കകളിലൊന്ന് തരാമെന്ന് അവര്‍ വാക്കു നല്‍കി. 40 കാരിയായ ജോസെലിന്‍ ജെയിംസ് വര്‍ഷങ്ങളോളം മയക്കുമരുന്നിന് അടിമയായിരുന്നു.

2007 നും 2012 നും ഇടയില്‍ 16 തവണ അറസ്റ്റിലായ ഇവര്‍ സംസ്ഥാനത്തെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പോര്‍ട്ടറായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം രാത്രിയില്‍ ടിവിയില്‍ തന്റെ പേര് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ഒപ്പം കണ്ടതോടെ ജോസെലിന് ലഹരിയോട് വിരക്തിയായി തുടങ്ങി. തനിക്ക് ഈ നശിച്ച ജീവിതത്തില്‍ നിന്നും രക്ഷപ്പെടണമെന്ന് അവള്‍ക്ക് തോന്നി തുടങ്ങി. പിന്നീട് സ്വയം കീഴടങ്ങി ആറുമാസം ജോസെലിന്‍ ജയില്‍ വാസം അനുഭവിച്ചു. അതിനുശേഷം അവള്‍ ഒന്‍പത് മാസം പുനരധിവാസ കേന്ദ്രത്തില്‍ ആയിരുന്നു. തന്റെ ജീവിതം വീണ്ടെടുക്കാന്‍ ഇവിടെ നിന്നും സാധിച്ചുവെന്ന് ജോസെലിന്‍ പറയുന്നു. ഇന്ന്, ജോസെലിന്‍ ജെയിംസ് തന്നെ പോലെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നു.

അതേസമയം ജോസെലിന്‍ വരുന്നതിന് ഏഴ് എട്ട് വര്‍ഷം മുന്‍പ് വരെ താന്‍ പുതിയ ഒരു വൃക്കയ്‌ക്കായി അന്വേഷിക്കുകയായിരുന്നുവെന്ന് പോര്‍ട്ടര്‍ പറയുന്നു. മകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ജോസെലിന്‍ തന്റെ അടുത്തെത്തുന്നത്. തുടര്‍ന്ന് ജൂലായ് മാസത്തില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നു. താന്‍ നിരവധി തവണ പിടികൂടിയിട്ടും തക്ക സമയത്ത് സഹായിച്ച ജോസ്ലിനോടും ദൈവത്തോടും സന്തോഷത്തോടെ നന്ദി പറയുകയാണെന്ന് പോര്‍ട്ടര്‍ പറയുന്നു. അതേസമയം പോർട്ടര്‍ക്കും ജോസ്ലിനും കുഴപ്പമൊന്നുമില്ലെന്ന് നാഷ്വില്ലിയിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാല ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags: Policekidneyalabama
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies