മുംബൈ : ശിവസേനയുമായും , ഉദ്ധവ് സർക്കാരുമായുള്ള സംഘർഷത്തിനു പിന്നാലെ വ്യത്യസ്തമായ ട്വീറ്റുമായി നടി കങ്കണ റണാവത്ത് .
ശിവജി മഹാരാജിൽ നിന്ന് വാൾ ഏറ്റുവാങ്ങുന്ന കങ്കണയും , രാവണനായി പത്ത് തലയോടു കൂടി നിൽക്കുന്ന ഉദ്ധവ് താക്കറെയുമാണ് ട്വീറ്റിലെ ഉള്ളടക്കം .സംവിധായകൻ വിവേക് അഗ്നിഹോത്രി പങ്കുവെച്ച ചിത്രമാണിതെന്ന് കങ്കണ വ്യക്തമാക്കി.
‘ “നിരവധി കാർട്ടൂണുകൾ ലഭിച്ചു, ഇത് എന്റെ സുഹൃത്ത് വിവേകാഗ്നിഹോത്രി ജി അയച്ചത് ,ഇത് എന്നെ വികാരാധീനയാക്കി,” കങ്കണ ട്വീറ്റിൽ പറഞ്ഞു.
‘ എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാലും ലക്ഷ്മിബായിയുടെയും വീർ ശിവാജിയുടെയും കാൽച്ചുവടുകൾ ഞാൻ പിന്തുടരും. ധൈര്യത്തോടെ ഞാൻ മുന്നോട്ട് പോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര. ”മറാത്തിയിലെ ട്വീറ്റിൽ അവർ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് കങ്കണയുടെ ഓഫീസ് ഇടിച്ചു തകർക്കാൻ ബിഎം സി ശ്രമിച്ചത് . കങ്കണയ്ക്കെതിരെ ആക്ഷേപം ഉയർത്തി ശിവസേനാ നേതാക്കളും രംഗത്തെത്തിയിരുന്നു.
Comments