രാഷ്ട്രഭാഷ എന്നതിലുപരി ഒരു ശ്രേഷ്ഠ ഭാഷ കൂടിയാണ് ഹിന്ദി എന്ന് ഓരോ ഭാരതീയനും തിരിച്ചറിയണം, രാജ്യത്തിന്റെ കെട്ടുറപ്പിനും ഐക്യം നിലനിര്‍ത്തുന്നതിനും രാഷ്ട്ര ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. എളുപ്പം മനസ്സിലാക്കാനും സംസാരിക്കാനും സാധിക്കുന്ന ഒരു ഭാഷയാണ് ഹിന്ദി.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഡോ. ബിആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി 1949 സെപ്റ്റംബര്‍ 14 നാണ് ഹിന്ദി രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാനുള്ള തീരുമാനം എടുത്തത്. തുടര്‍ന്ന് ഈ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കാനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസമായി ആചരിക്കാന്‍ തീരുമാനിച്ചു.
നിരവധി പ്രമുഖരുടെ ശ്രമ ഫലമായാണ് ഹിന്ദി ഉര്‍ദു എന്നീ ഭാഷകള്‍ ചേര്‍ന്ന ഹിന്ദുസ്ഥാനി ഭാഷയില്‍ നിന്നും വേര്‍തിരിച്ച് ഹിന്ദിയെ രാഷ്ട്ര ഭാഷയാക്കി മാറ്റിയത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ രാജ്യത്തെ പ്രധാന നദികളിലൊന്നായ സിന്ധുനദിയുടെ തീരത്ത് ജനവാസമുണ്ടായിരുന്നു. സിന്ധുനദിയുടെ തീരത്ത് സംസാരിച്ചിരുന്ന ഭാഷയെ ഹിന്ദി എന്ന് വിളിച്ചിരുന്നു. ഹിന്ദ് എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ഹിന്ദി എന്ന പേര് ഉണ്ടായത്. സിന്ധുനദിയുടെ പ്രദേശം എന്നാണ് ഈ വാക്കിനര്‍ഥം.
ഭാരതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് മനസിലാക്കുന്നതിനും രാജ്യത്തിന്റെ ചരിത്രവും ആത്മാവും അറിയുന്നതിനും ഓരോ ഭാരതീയനും ഹിന്ദി അറിഞ്ഞിരിക്കണം. ഹിന്ദി ഭാഷയുടെ പ്രചാരണത്തിനായി രാജ്യത്ത് അനേകം ഹിന്ദി പ്രചാരസഭകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും എന്നിങ്ങനെ രണ്ട് പ്രചാരസഭകളാണ് പ്രധാനമായും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഓരോ ഭാരതീയനും ഭാഷയുടെ പ്രാധാന്യം അറിഞ്ഞ്
ബഹുമാനിക്കണം.
Comments