ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ളയാണ് സഭയ്ക്ക് വേണ്ടി അനുസ്മരണ സന്ദേശം നല്‍കിയത്.
രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു പ്രണബെന്നും എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പ്രീയങ്കരനാ യിരുന്ന നേതാവായി പ്രണബ് മാറിയെന്നും സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള അനുസ്രണ സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയരംഗത്തും സാമൂഹ്യ രംഗത്തും തന്റെ ജീവിതാനുഭവം പ്രണബ് ദാ പുസ്തകരൂപത്തില്‍ രാജ്യത്തിന് സമര്‍പ്പിച്ച ശേഷമാണ് സ്വര്‍ഗ്ഗ വാസം ചെയ്തതെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
കൊറോണ കാലത്ത് മരണമടഞ്ഞ ജനപ്രതിനിധികളേയും ലോകസഭാംഗങ്ങളേയും സംഗീത രംഗത്തെ പണ്ഡിറ്റ് ജസ്രാജിനേയും സഭയില്‍ അനുസ്മരിച്ചു. പാര്‍ലമെന്റിലെ സീറ്റുകളുടെ ക്രമീകരണവും കൊറോണ പ്രതിരോധമായി സജ്ജീകരിച്ചിട്ടുണ്ട്. ഗ്യാലറിയിലടക്കം സന്ദര്‍ശകരുടെ ഇടവും ഇത്തവണ അംഗങ്ങള്‍ക്കായി ക്രമീകരിച്ചാണ് സമ്മേളനം ആരംഭിച്ചിരിക്കുന്നത്.
Comments