ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ഡോ. എം. വിശ്വേശ്വരയ്യ രാജ്യത്തിനു നല്കിയ സംഭാവനകള്‍ ചെറുതല്ല. പണ്ഡിതന്, രാഷ്ട്രതന്ത്രജ്ഞന്, വിദ്യാഭ്യാസ വിദഗ്ദ്ധന്, പ്രഗത്ഭനായ എഞ്ചിനീയര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കുറ്റമറ്റ അണക്കെട്ടുകള്‍ പണിയുന്നതിലും രാജ്യത്തുട നീളം ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും ഏകീകരിക്കുന്നതിനും അദ്ദേഹം സ്വീകരിച്ച എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും പ്രാവീണ്യവും പറഞ്ഞറിയിക്കാനാവാത്തതാണ്. രാജ്യം കണ്ട ഏറ്റവും മികച്ച എന്‍ജിനിയര്‍മാരില്‍ ഒരാളായിരുന്ന വിശ്വേശരയ്യയുടെ ഓര്‍മ്മയ്ക്കായാണ് സെപ്റ്റംബര്‍ 15 ദേശീയ എന്‍ജിനിയേഴ്സ് ദിനമായി ആചരിക്കുന്നത്.
ജലസ്രോതസ്സുകള്‍ വിനിയോഗിക്കുന്നതില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ ലോകപ്രശസ്തമാണ്. മൈസൂരുവിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ട് ഉള്‍പ്പെടെ നിരവധി നിര്‍മിതികളുടെ ശില്പിയാണ് വിശ്വേശ്വരയ്യ. ഹൈദരാബാദ് നഗരത്തെ പ്രളയമുക്തമാക്കാനും വിശാഖപട്ടണം തുറമുഖത്തെ മണ്ണൊലിപ്പ് തടയാനുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്. ഹൈദരാബാദിനായി വെള്ളപ്പൊക്ക സംരക്ഷണ സംവിധാനം രൂപകല്‍പ്പന ചെയ്തതോടെയാണ് വിശ്വേശരയ്യക്ക് പ്രമുഖ സ്ഥാനം ലഭിച്ചത്. വിശാഖപട്ടണം തുറമുഖത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു വിശ്വേശ്വരയ്യ. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യത്തിനു നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് 1955ല്‍ വിശ്വേശരയ്യക്ക് രാജ്യം ‘ഭാരതരത്ന’ നല്കി ആദരിച്ചു. മൈസൂര്‍ പട്ടണത്തിനു നല്കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തെ ‘ആധുനിക മൈസൂരിന്റെ പിതാവ്’ എന്നും അറിയപ്പെടുന്നു.
കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയില്‍ 1861 സെപ്റ്റംബര്‍ 15നാണ് വിശ്വേശര ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മൈസൂര്‍ സര്‍വകലാശാലയുടെ തുടക്കക്കാരനായ വിശ്വേശരയ്യ 1917 ല്‍ ബാംഗ്ളൂരില്‍ സ്ഥാപിച്ച എഞ്ചിനീയറിംഗ് കോളേജജും വിശ്വേശരയ്യ യൂണിവേഴ്സിറ്റി കോളേജ-് ഓഫ് എഞ്ചിനീയറിംഗ് എന്നാണറിയപ്പെടുന്നത്. 1962 ഏപ്രില്‍ 12 ന് അദ്ദേഹം അന്തരിച്ചു.
Comments