തലവേദനയുള്ളപ്പോൾ ഇവ കഴിച്ചു നോക്കൂ....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലവേദനയുള്ളപ്പോൾ ഇവ കഴിച്ചു നോക്കൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:33 pm IST
Facebook
Twitter
WhatsAppTelegram

സ്ഥിരമായി നിരവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പൊതു ആരോഗ്യ പ്രശ്നമാണ് തലവേദന.ഉറക്കമില്ലാത്ത രാത്രികൾ, പ്രഭാതഭക്ഷണം ഒഴിവാക്കൽ , ജോലി സമ്മർദ്ദം അല്ലെങ്കിൽ സമ്മർദ്ദകരമായ ദിവസങ്ങൾ, ഇവയെല്ലാം തലവേദന സൃഷ്ടിക്കുകയും നിങ്ങളുടെ ദിനചര്യയെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും .

തലവേദന ഉണ്ടാവുമ്പോൾ നാമെല്ലാം സാധാരണയായി ചെയ്യുന്നത് വേദനസംഹാരി കഴിക്കുക എന്നതാണ് . എന്നാൽ സ്ഥിരമായിട്ടുള്ള വേദന സംഹാരിയുടെ ഉപയോഗം ഭാവിയിൽ ആരോഗ്യത്തിന് ദോഷകരമായി വന്നേക്കാം . അതിനാൽ തന്നെ വേദന സംഹാരിയുടെ ഉപയോഗം കുറച്ചു കൊണ്ട് ആഹാരക്രമത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് തലവേദനക്ക് ശമനം നൽകിയേക്കാം .

1 . വീറ്റ് ഗ്രൈൻ ടോസ്സ്റ്

കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചില സമയത്ത് തലവേദനയ്‌ക്ക് കാരണമായേക്കാം . കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങുന്ന ഭക്ഷണക്രമം പിന്തുടരുന്ന ആളുകളിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ഗ്ലൈക്കോജന്റെ അംശം കുറക്കുകയും തലവേദനയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു .ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ കാർബോഹൈഡ്രേറ്റ് ധാരാളമുള്ള ഭക്ഷണമായ വീറ്റ് ഗ്രൈൻ ടോസ്സ്റ് എന്നിവ കഴിക്കുന്നത് തലവേദനയ്‌ക്ക് ശമനം ഉണ്ടാക്കാൻ സഹായിക്കും .

2 . ഇഞ്ചി

ആരോഗ്യപരമായ പല അവസ്ഥകളിൽ നിന്നും ആശ്വാസം നൽകുന്നതിന് ഫലപ്രദമായ ഒരു ഔഷധമാണ് ഇഞ്ചി.  തലവേദനക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്ഡിന്സിന്റെ ഉത്പാദനം കുറക്കാനുള്ള കഴിവുള്ളതിനാൽ , തലവേദന , മൈഗ്രൈൻ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒരല്പം ഇഞ്ചി കഴിക്കുന്നത് ആശ്വാസം നൽകുന്നതായിരിക്കും

3 . തണ്ണി മത്തൻ

തലവേദനക്കുള്ള പ്രധാന കാരണം ശരീരത്തിൽ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ആണ് . അതിനാൽ ധാരാളം വെള്ളം കുടിക്കുന്നതും തണ്ണി മത്തൻ പോലെ ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നതും തലവേദനക്ക് ആശ്വാസം നൽകും .

4 . ചീര

തലവേദന ശമിപ്പിക്കാൻ കഴിവുള്ള മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള സസ്യമാണ് ചീര . അതിനാൽ ചീര കഴിക്കുന്നത് തലവേദനക്ക് ഒരു പരിഹാരമാണ് .

5 . തൈര്

ശരീരത്തിൽ കാൽസിയത്തിന്റെ കുറവ് മൂലവും തലവേദന ഉണ്ടാവാൻ സാധ്യത ഉണ്ട് . അതിനാൽ കാൽസ്യം ധാരാളം അടങ്ങിയ തൈര് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദന ഉണ്ടാകുന്നതിൽനിന്നു തടയാൻ സഹായിക്കും .

Tags: headache
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies