കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ ഉത്സവാന്തീക്ഷത്തിലാക്കുന്ന ദുര്‍ഗ്ഗാപൂജകള്‍ക്കുള്ള ഒരുക്കങ്ങളായി. ജനലക്ഷങ്ങളെ നിയന്ത്രിക്കാനായി കൊറോണ പ്രോട്ടോക്കോളടക്കം പാലിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളുടെ ആദ്യ ഘട്ട സൂചനകള്‍ ജില്ലാ ഭരണകൂടങ്ങള്‍ നല്‍കി. സംസ്ഥാനത്താകമാനം 2500ലധികം പന്തലുകള്‍ സജ്ജീകരിച്ചാണ് വിവിധ ദുര്‍ഗ്ഗാപൂജാ സമിതികള്‍ നവരാത്രി ആഘോഷം നടത്തുന്നത്.
ദുര്‍ഗ്ഗാപൂജയ്‌ക്ക് കൃത്യം ഒരു മാസം മുന്നിലുള്ളതുകൊണ്ട് ഘട്ടം ഘട്ടമായ നിയന്ത്രണങ്ങള്‍ നടപ്പാക്കലാണ് ലക്ഷ്യം. ഹൂബ്ലീ നദിയില്‍ പുണ്യസ്‌നാനവും വിഗ്രഹ നിമജ്ജനവും നടക്കുന്ന ആഘോഷത്തോടെയാണ് ചടങ്ങുകള്‍ അവസാനിക്കുക. ഗംഗയുടെ വിവിധ ഘട്ടുകളിലെ ആഘോഷവും നിയന്ത്രിക്കാനാണ് തീരുമാനം.
പന്തലുകള്‍ പരമാവധി തുറന്നിടണം, പന്തലുകളുടെ വലിപ്പം കുറയ്‌ക്കണം, അലങ്കാരങ്ങളും ചിലവുകളും കുറയ്‌ക്കണം, വിഗ്രഹങ്ങളുടെ വലിപ്പം കുറയ്‌ക്കണം, 25 പേര്‍ക്ക് മാത്രം നില്‍ക്കാന്‍ പാകത്തിനുള്ള പന്തലുകള്‍ നിര്‍മ്മിച്ചാല്‍ മതി എന്നുമാണ് നിര്‍ദ്ദേശത്തിലുള്ളത്. ജനങ്ങളെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ പന്തലിലും ഭക്ഷണശാലകളിലും നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവും ജില്ലാഭരണകൂടം നല്‍കിക്കഴിഞ്ഞു.
സെപ്തംബര്‍ 25ന് പ്രധാന സംഘാടകരും സര്‍ക്കാര്‍ പ്രതിനിധികളും ഒരുമിച്ചുള്ള യോഗമാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ യോഗത്തിലാണ് തീരുമാനം.
















Comments