സൗന്ദര്യ സംരക്ഷണത്തിനായി പലതരം വഴികൾ തേടുന്നവരാണ് നമുക്കിടയിലുള്ള മിക്കവരും. പലർക്കും പല തരത്തിലുള്ള ചർമ്മമായതിനാൽ തന്നെ അവർക്കുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ ഏത് തരം ചർമ്മത്തിനും തെളിഞ്ഞ നിറം നൽകാനുപയോഗിക്കുന്ന ഒന്നാണ് ചന്ദനം. വ്യത്യസ്ത ആവശ്യങ്ങൾക്കായി ചന്ദനത്തിനൊപ്പം മറ്റു പലതും കൂടി ചേർക്കേണ്ടതുണ്ട്. വീട്ടില്‍ നിന്നുതന്നെ പരീക്ഷിക്കാവുന്ന ചില മുഖ ലേപനങ്ങള്‍ നമുക്ക് പരിചയപ്പെടാം…
വരണ്ട ചർമ്മം
ചന്ദനവും പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കുന്നതിനും വരണ്ട ചർമ്മം ഇല്ലാതാക്കാനും സഹായിക്കുന്നു. മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക.
എണ്ണമയമുള്ള ചർമ്മം
ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ സമം ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും പാടില്ല എന്നാൽ കുറയാനും പാടില്ലാത്ത വിധം മാത്രം റോസ് വാട്ടർ ചേർത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ ഈ ലേപനം സഹായിക്കും.
ചർമ്മ പ്രശ്നനങ്ങൾ
ചന്ദനവും പാലും മിക്സ് ചെയ്ത് മുഖത്ത് തേയ്‌ക്കുക. ചുളിവ്, കറുത്ത ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം ഈ ലേപനം സഹായിക്കുന്നു. മിശ്രിതം പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം ചുളിവ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മുഖത്തെ കറുത്ത പാട്
പാലിന്റെയും ചന്ദനത്തിന്റെയും മിക്സ് മുഖത്തെ പാട് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ അല്‍പം റോസ് വാട്ടറും മുകളില്‍ തൂവുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പിനെ അകറ്റാനും ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് തേയ്‌ക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ പൂർണ്ണമായും ഇല്ലാതാക്കി നല്ല തിളക്കമുള്ള കഴുത്ത് നല്‍കുന്നു.
ത്വക്ക് രോഗങ്ങൾ
ചന്ദനം പാലിൽ ചേർത്ത് ഉണ്ടാക്കുന്ന പായ്‌ക്ക് മുഖത്തും കൈകാലുകളിലും ഇടുന്നത് ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു. ഇത് നിത്യവും അരമണിക്കൂര്‍ ചെയ്താല്‍ മൊരിച്ചിലും ത്വക്കിലെ മറ്റ് അസുഖങ്ങളും മറ്റും.
അതേസമയം ചന്ദനത്തില്‍ അല്‍പ്പം തക്കാളി നീര് ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖം ഫേഷ്യലിനു തുല്യമായി തിളങ്ങും, ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്‌ക്കും. ചന്ദനവും കടലമാവും വെള്ളത്തില്‍ ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കാം കറുത്ത പാടുകള്‍ മാറാനും മുഖത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.
















Comments