‘തൊണ്ടവേദന’ വന്നാൽ കൊറോണയാണെന്ന് തെറ്റിദ്ധരിക്കരുത്, വീട്ടില്‍ത്തന്നെ ചികിത്സിയ്‌ക്കാം…!

Published by
Janam Web Desk

തണുപ്പും മഴയുമായിക്കഴിഞ്ഞാൽ പിന്നെ മിക്കവരുടെയും ഒരു പ്രധാന പ്രശ്‌നം പനിയും തൊണ്ടവേദനയും തന്നെയാണ്. എന്നാൽ കൊറോണ  ഭീതി കൂടി ഉള്ളിലുള്ളതുകൊണ്ട് തന്നെ നിസ്സാരമായ തൊണ്ടവേദന പോലും കൊറോണയാണെന്ന് ഭയപ്പെട്ട് ആശുപത്രിയിലേക്കോടുന്നവരും ചുരുക്കമല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് കൊറോണയുടെ  പ്രധാന രോഗലക്ഷണങ്ങളായി കണക്കാക്കുന്നത് പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം തന്നെ കുളിര്, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തൊണ്ടവേദന വന്നാൽ ഉടനെ ഇത്  ആണെന്ന് തെറ്റിദ്ധരിക്കരുത്.

തൊണ്ടവേദനയെ നമുക്ക് വീട്ടില്‍ത്തന്നെ അകറ്റാം…എങ്ങനെയാണെന്നല്ലേ..?

ഉപ്പുവെള്ളം

ഒരു കപ്പ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പിട്ട് ഇളക്കുക. വെള്ളത്തിന് ഒരുപാട് ചൂടുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസം മൂന്ന് തവണയെങ്കിലും ഇതുപയോഗിച്ചാല്‍ തൊണ്ടവേദന പമ്പ കടക്കും.

വെളുത്തുള്ളി

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് ആണ് തൊണ്ടവേദനയകറ്റാന്‍ സഹായിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കും.

ഗ്രാമ്പു

തൊണ്ടവേദനയുള്ളപ്പോള്‍ ഉണങ്ങിയ ഒരു ഗ്രാമ്പൂ എടുത്ത് വായിലിട്ട് അലിയിക്കുക. ശേഷം അത് നന്നായി ചവച്ച് ഇറക്കുക.

കര്‍പ്പൂര തുളസി

ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരതുളസിയിലകളിടുക. അല്‍പ്പം തണുത്ത ശേഷം ഈ വെള്ളം വായില്‍ക്കൊള്ളുക

തേൻ

തേൻ മാത്രമായും ചൂടുവെള്ളത്തിനൊപ്പം കലര്‍ത്തിയും ഇത് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ തേന്‍ അതേപടി കഴിക്കുകയാണെങ്കില്‍ കഫ് സിറപ്പിന്റെ ഫലമാണ് അതുണ്ടാക്കുക.

ഓർക്കുക…!

നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥയെത്തുടർന്നുണ്ടാകുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചിൽ എന്നിവ അലർജി മൂലമാകാം. അതിനാൽ അലർജി മരുന്നുകൾ ഉപയോഗിക്കുകയും ആവി പിടിക്കുകയും ചെയ്താൽ ഇവ ഒഴിവാക്കാനാകും. മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം അഥവാ കോമൺ കോൾഡ്ആകാം. ഇതുമാറാൻ ആവശ്യത്തിന് വിശ്രമവും രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയും മാത്രം മതിയാകും.

Share
Leave a Comment