ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരടീമുകള്‍ക്ക് ജയവും തോല്‍വിയും. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് 3-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ചപ്പോള്‍ ആഴ്‌സണല്‍ 2-1ന് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവസാന നിമിഷത്തിലാണ് ക്രിസ്റ്റല്‍ പാലസ് ജയം നേടിയത്. കളിയുടെ ആദ്യ നിമിഷത്തില്‍ 7-ാം മിനിറ്റില്‍ ആന്‍ഡ്രോസ് തൗസന്റ് ക്രിസ്റ്റല്‍ പാലസിനായി ഗോള്‍ നേടി. രണ്ടാം പകുതിയ്ല്‍ കിട്ടിയ പെനാല്‍റ്റി 74-ാം മിനിറ്റില്‍ മുതലാക്കി പാലസ് ലീഡ് 2-0ആക്കി ഉയര്‍ത്തി.വുല്‍ഫ്രഡ് സാഹയാണ് ഗോള്‍ നേടിയത്. എന്നാല്‍ 80-ാം മിനിറ്റില്‍ ഡോണി വാന്‍ഡീ ബീക്കിന്റെ ഗോളിലൂടെ 2-1ന് ചെംപട ലീഡ് കുറച്ചെങ്കിലും 85-ാം മിനിറ്റില്‍ ജയം ആധികാരികമാക്കി സാഹ തന്റെ ഇരട്ട ഗോളിലൂടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പിച്ചു.
രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ചത്. 25-ാം മിനിറ്റില്‍ അലെക്‌സാന്േ്രഡ ലാകാസേറ്റേയാണ് ഗണ്ണേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 45-ാംമിനിറ്റില്‍ മിഖായേല്‍ അന്റോണിയോ വെസ്റ്റ്ഹാമിനായി സമനില പിടിച്ചു. എന്നാല്‍ കളിയുടെ 85-ാം മിനിറ്റില്‍ എഡ്ഡീ എന്‍കേറ്റി ആഴ്‌സണലിന്റെ വിജയ ഗോള്‍ നേടി. ആഴ്‌സണലും ക്രിസ്റ്റല്‍ പാലസും ആദ്യ രണ്ടു കളികളും ജയിച്ച് മുന്നേറിയിരിക്കുകയാണ്.
















Comments