ജനീവ: ഐക്യരാഷ്ട്രസഭയുടെ 75-ാം പിറന്നാളിന് ആശംസകളുമായി ലോകരാജ്യങ്ങളും നേതാക്കളും. പ്രത്യേക വെര്‍ച്വല്‍ സമ്മേളനത്തിലൂടെയാണ് വിവിധ രാജ്യങ്ങളുടെ തലവന്മാര് ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചത്.
ആകെ 193 അംഗങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ ഭാഗമായിട്ടുള്ളത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോകരാജ്യങ്ങളെ സഹായിക്കുന്നതിനായി ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുറ്റാരസ് എല്ലാവരുടേയും പിന്തുണ തേടി.
ഇതിനിടെ കഴിഞ്ഞമാസം മാത്രമാണ് ഐക്യരാഷ്ട്ര സഭ കൊറോണ വിഷയത്തില്‍ ഒരു സമ്മേളനം വിളിച്ചതെന്നതിലെ അപാകത അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാല്‍ അതിലും അമേരിക്കയും ഇസ്രയേലും വിട്ടുനിന്നു. സ്വന്തം നിലയില്‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് രണ്ടു രാജ്യങ്ങളും തീരുമാനിച്ചത്.
Comments