തായ്‌പേയ്: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തായ് വാന്‍. അതിര്‍ത്തിമേഖലകളിലും കടലിലും സൈനിക അഭ്യാസം നടത്തി വിരട്ടാന്‍ നോക്കേണ്ടെന്നാണ് തായ് വാന്‍ ചൈനയ്‌ക്ക് മറുപടി നല്‍കിയത്. തായ് വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്നാണ് ബീജിംഗിന് മുന്നില്‍ നിലപാട് ശക്തമാക്കിയത്. ചൈനയ്‌ക്കെതിരെ പോര്‍മുന തുറന്നിരിക്കുന്ന സൈനിക താവളങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സായിയുടെ കമന്റ്. ചൈനയ്‌ക്കെതിരെ വിമാനവേധ സംവിധാനമടക്കം ഒരുക്കിയിരിക്കുന്ന പെംഗ്ഖൂ ദ്വീപിലാണ് സായ് സന്ദര്‍ശനം നടത്തിയത്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തായ് വാനെ വലയം ചെയ്യാനാണ് നോക്കുന്നത്. അവരുടെ നടപടികള്‍ മേഖലയുടെ സമാധാന അന്തരീക്ഷമാണ് തകര്‍ക്കുന്നത്. ഇതിനെതിരെ എല്ലാ ലോകരാഷ്‌ട്രങ്ങളും ഒന്നിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും സായ് വ്യക്തമാക്കി.
തായ് വാനിനോടുള്ള അമേരിക്കയുടെ സൗഹൃദം വര്‍ദ്ധിച്ചതും സുപ്രധാന നേതാക്കളുടെ സന്ദര്‍ശനവും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിനെതിരെ തായ് വാന്‍ എടുത്ത ധീരമായ ബീജിംഗ് വിരുദ്ധ നയമാണ് അമേരിക്കയ്‌ക്ക് തായ് വാന്‍ കൂടുതല്‍ സ്വീകാര്യമായ രാജ്യമായത്. ഒപ്പം പെസഫിക്കിലെ ദ്വീപ് രാജ്യമെന്ന നിലയില്‍ ചൈനയോടടുത്ത് കിടക്കുന്ന തായ് വാന്റെ ഭൂമിശാസ്ത്രപരവും പ്രതിരോധപരവുമായ പ്രത്യേകതയും അമേരിക്ക ഉപയോഗപ്പെടുത്തുകയാണ്.
Comments