വന്ദേഭാരത് മിഷന്റെ ഭാഗമായി  ദുബായിൽ നിന്ന് കേരളത്തിലേക്ക്  കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

Published by
Janam Web Desk

 

വന്ദേഭാരത് മിഷന്റെ ഭാഗമായി നേരത്തെ  എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തിയിരുന്നത്.ആദ്യമായാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.അടുത്ത മാസം നാലു മുതൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ.  330 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.ഒക്ടോബർ 4, 11 തിയതികളിൽ കണ്ണൂർ. 5, 12, 19 കൊച്ചി. 6, 13, 20 തിരുവനന്തപുരം. 7, 14, 21 കോഴിക്കോട് എന്നിവിടങ്ങളിലേക്കായിരിക്കും സർവീസുകൾ.ദുബായ്–കണ്ണൂർ യാത്രയ്‌ക്ക് 360 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ദുബായ്–കൊച്ചി യാത്രയ്‌ക്ക് 390 ദിർഹംദുബായ്–തിരുവനന്തപുരം 330 ദിർഹംദുബായ്–കോഴിക്കോട് 350 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഇക്കണോമി ക്ലാസിൽ 30 കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 40 കിലോ ബാഗേജുമാണ് അനുവദിക്കുക.  കർശനമായ നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. യാത്രക്കാരുടെ കൈവശം ആർടി–പിസിആർ ടെസ്റ്റിൽ കൊറോണ  നെഗറ്റീവ് ഫലത്തിന്റെ  റിപ്പോർട്ട് നിർബന്ധമാണ്. ഇത് യാത്രയ്‌ക്ക് 96 മണിക്കൂർ മുൻപ് എടുത്തതുമായിരിക്കണം.യാത്രയ്‌ക്ക് നാലു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു

Share
Leave a Comment