മഴ ശമിച്ചു; യുഎഇ സാധാരണ നിലയിലേക്ക്; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ ശമിച്ചു; യുഎഇ സാധാരണ നിലയിലേക്ക്; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 01:27 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അപ്രതീക്ഷിതമായ മഴയുടെ ദുരിതത്തിൽ നിന്ന് യുഎഇ സാധാരണ നിലയിലേക്ക്. റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു. അതേസമയം മഴയെ തുടർന്ന് നിർത്തിവെച്ചിരുന്ന ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ്
എയർലൈൻസ് അറിയിച്ചു.

മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഷാർജയിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സ്‌കൂളുകളിൽ ക്‌ളാസുകൾ ഇന്നും ഓൺലൈനായിട്ടാണ് നടന്നത്. സർക്കാർ ജീവനക്കാർക്ക് വർ്ക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോം സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ഇനിയും പുനരാരംഭിക്കാനായിട്ടില്ല. ടെർമിനൽ ഒന്നിലേക്കുള്ള സർവീസുകൾ തുടങ്ങി. ദുബായിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കും തടസ്സം നേരിട്ടിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കി. അതിനിടെ പ്രശ്‌നങ്ങൾ പരിഹരിച്ച് അതിവേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു.

അതേസമയം രാജ്യത്ത് പെയ്ത മഴ ക്‌ളൗഡ് സീഡിങ്ങ് മൂലമാണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയിൽ പെയ്തിറങ്ങിയത്. 24 മണിക്കൂറിൽ 254 മില്ലിമീറ്റർ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലിമീറ്ററാണ് ഒരു വർഷം സാധാരണ ലഭിക്കാറുള്ളത്. അൽ ഐനിൽ 254 മില്ലി മീറ്റർ മഴയാണ് ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയത്.

Tags: യുഎഇമഴക്‌ളൗഡ് സീഡിങ്ങ്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies