കേരളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച പ്രമുഖ സാഹിത്യകാരന്മാർ

Published by
Janam Web Desk

“സാഹിത്യരംഗത്തെ സമഗ്ര സംഭാവന” ക്ക് ഒരെഴുത്തുകാരന് , ഭാരതീയ ജ്ഞാനപീഠം വർഷം തോറും നൽകുന്ന സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠ പുരസ്‌കാരം . 1961 ൽ ​​സ്ഥാപിതമായ ഈ പുരസ്‌കാരം നൽകുന്നത് ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാർക്ക് മാത്രമാണ്. ജ്ഞാനപീഠ പുരസ്‌കാരം നല്കാൻ തുടങ്ങിയ നാൾ മുതൽ 1981 വരെ ഒരു ലക്ഷം രൂപയും , സരസ്വതി ദേവിയുടെ വെങ്കല ശില്പവുമാണ് സമ്മാനിച്ചിരുന്നത് . 1981 ൽ ഒരു ലക്ഷം രൂപ എന്നുള്ളത് ഒന്നര ലക്ഷം രൂപയാക്കുകയും , 2015 ൽ അത് പതിനൊന്ന് ലക്ഷമായി ഉയർത്തുകയും ചെയ്തു . ഭരണഘടനയിൽ ഉള്ള ഇരുപത്തി മൂന്ന് ഭാഷകളിൽ ഇതുവരെ ഹിന്ദി , കന്നഡ , ബംഗാളി , മലയാളം , ഗുജറാത്തി , മറാഠി , ഒറിയ , ഉറുദു , തെലുങ്കു , ആസ്സാമീസ് , പഞ്ചാബി , തമിഴ് , ഇംഗ്ലീഷ് , കാശ്‌മീരി , കൊങ്ങിണി , സംസ്‌കൃതം തുടങ്ങിയ പതിനാറു ഭാഷകളിൽ ഉള്ള എഴുത്തുക്കാർക്കാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത് . കേരളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച സാഹിത്യകാരന്മാർ ഇവരൊക്കെയാണ് .

1 . മഹാകവി ജി ശങ്കര കുറുപ്പ്

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തിയാണ് മഹാകവി ജി ശങ്കര കുറുപ്പ് . 1950 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കവിത സമാഹാരമായ “ഓടകുഴൽ” എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത് .

2 . എസ കെ പൊറ്റെക്കാട്ട്

1971 ൽ പുറത്തിറങ്ങിയ ജീവചരിത്ര നോവലായിരുന്ന എസ് കെ പൊറ്റെക്കാട്ടിന്റെ “ഒരു ദേശത്തിന്റെ കഥ” ക്കാണ് 1980 ൽ അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് .

3 . തകഴി ശിവശങ്കര പിള്ള

1978 ൽ പുറത്തിറങ്ങിയ തകഴി ശിവശങ്കര പിള്ളയുടെ “കയർ ” എന്ന നോവലിനാണ് 1984 ൽ അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് .

4 . എം ടി വാസുദേവൻ നായർ

മലയാള സാഹിത്യ ലോകത്തിന് എം ടി വാസുദേവൻ നായർ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ട് 1995 ൽ അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി .

5 . ഒ എൻ വി കുറുപ്പ്

2007 ലാണ് മലയാള സാഹിത്യ ലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ട് ഒ എൻ വി കുറുപ്പിന് ജ്ഞാനപീഠ പുരസ്‌കാരം നൽകി ആദരിച്ചത് .

6 . അക്കിത്തം അച്യുതൻ നമ്പൂതിരി

2019 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അക്കിത്തം എന്നറിയപ്പെടുന്ന അക്കിത്തം അച്യുതൻ നമ്പൂതിരിയാണ് . 2020 സെപ്റ്റംബർ 23 ന് അദ്ദേഹം പുരസ്‌കാരം ഏറ്റു വാങ്ങി .

 

Share
Leave a Comment