കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലെ പൊതുസമൂഹം സ്ത്രീശാക്തീകരണത്തില്‍ മുന്നേറുന്നു. മുന്‍ താലിബാന്‍ കേന്ദ്രങ്ങളിലെ നഗരങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്. അന്താരാഷ്‌ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് സ്ത്രീശാക്തീകരണ വാര്‍ത്തകള്‍ പുറത്തുവിട്ടത്. സ്ത്രീകള്‍ അവര്‍ക്കായി നടത്തുന്ന ജിംനേഷ്യങ്ങളും നൃത്തപരിശീലന കേന്ദ്രങ്ങളും ആരംഭിച്ചതിന്റേയും പുതിയ സ്ത്രീസംരഭകരുടെ വിജയിച്ച അനുഭവങ്ങളുമാണ് വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.
ഖണ്ഡഹാറിലെ ദുറാനി എന്ന വനിതയാണ് മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്. പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി പരിശീലനകേന്ദ്രം നടത്തുന്ന വനിതാ സംരഭകയാണ് ദുറാനി ഒരു ദിവസം 50 പേര്‍വരെ ഒരു സമയം പരിശീലനത്തിന് താന്‍ നടത്തുന്ന ജിംനേഷ്യത്തിലും നൃത്തപരിശീലന കേന്ദ്രത്തിലും എത്തുന്നതായി ദുറാനി പറഞ്ഞു.
ബുര്‍ഖ ധരിച്ച് ഒന്നിനും സ്വാതന്ത്രമില്ലാതിരുന്ന താലിബാന്‍ ഭരണം അനുഭവിച്ച ജനത അന്താരാഷ്‌ട്ര ഇടപെടലുകളാല്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. പുതിയ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുവെന്നും ദുറാനി പറഞ്ഞു. 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ കൊടുക്രൂരതകളാണ് അഫ്ഗാന്‍ ജനതയും പ്രത്യേകിച്ച് സ്ത്രീകളും അനുഭവിച്ചതെന്നും ദുറാനി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിദ്യാഭ്യാസവും പൊതുസമൂഹത്തിലെ ഇടപെടലും താലിബാന്‍ നിരോധിച്ചത് വലിയ മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കിയതെന്നും ദുറാനി വ്യക്തമാക്കി.
















Comments