കഴിച്ചാലുണ്ടാകുന്ന ഭക്ഷ്യഗുണങ്ങളെപ്പോലെ കേശസംരക്ഷണത്തിനും വാഴപ്പഴം വളരെ നല്ലതാണ്. മുടിയിലെ താരൻ ഇല്ലാതാക്കുന്നതിനും മുടി കൂടുതൽ ബലമുള്ളതാക്കുന്നതിനും വേണ്ട പോഷകങ്ങൾ വാഴപ്പഴത്തിൽ നിന്ന് ലഭിക്കും. മുടിയുടെ അറ്റം പൊട്ടിപ്പോകൽ, മുടി കൊഴിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വാഴപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന ഹെയർ മാസ്‌ക്കുകൾ ഫലപ്രദമാണ്. മുടിയുടെ തിളക്കം വീണ്ടെടുക്കാനും, മുടിയുടെ രൂപഘടനയിൽ തന്നെ വ്യത്യാസം വരുത്തുവാനും വാഴപ്പഴത്തിനാകും. അതിനായി എല്ലാദിവസവും വാഴപ്പഴം ഉപയോഗിച്ച് ഹെയർ മാസ്കിങ് ചെയ്യുക.
തലയോട്ടിയിലുണ്ടാകുന്ന വരൾച്ചയും,ഫംഗസുമൊക്കെ താരൻ വളരുന്നതിന് കാരണമാകും. അതുകൊണ്ട് വാഴപ്പഴം ചേർത്ത ഹെയർ മാസ്ക് പതിവായി ഉപയോഗിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത് അതിൽ രണ്ട് ടീസ്‌പൂൺ നാരങ്ങാനീരും, മൂന്നു തുള്ളി റ്റീ ട്രീ ഓയിലും ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് അത് കഴുകി കളയുക. ഇങ്ങനെ പതിവായി ചെയ്യുകയാണെങ്കിൽ താരനിൽ നിന്ന് മുടി സംരക്ഷിക്കാനാകും.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക്ക മുടി കെട്ടുപിണയാതിരിക്കുവാനും സഹായിക്കും. വാഴപ്പഴം ഉപയോഗിക്കുന്നതുകൊണ്ട് മുടി മിനുസമുള്ളതാക്കുകയും ചെയ്യും. വരണ്ടതും കേടുവന്നതുമായ സരണികളെ പുനരുജ്ജീവിപ്പിക്കുവാനും, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, സമ്മർദ്ദം, എന്നിവ മൂലം തലമുടിയിൽ ഉണ്ടാവുന്ന കേടുപാടുകൾ ഇല്ലാതാക്കുവാനും ഇത്തരം ഹെയർ മാസ്‌ക്കുകൾ ഉപകാരപ്രദമാണ്.മുടിയുടെ അറ്റം പിളരുന്നത് തടയുവാൻ അവക്കാഡോ, തൈര്, വാഴപ്പഴം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെയർ മാസ്ക് ഉപയോഗിക്കാം. അതുപോലെ വാഴപ്പഴവും, തേനും, ഓട്സും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്‌ക്കുകൾ മുടിയുടെ തിളക്കവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കും.
Comments