തിരുവനന്തപുരം : കേരളത്തിലെ പിണറായി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അത് ഏതു വിധേനയും തടയുമെന്നും ഡി വൈ എഫ് ഐ . സ്വർണ്ണക്കള്ള കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികളും പിണറായിയെ വേട്ടയാടുകയാണ് , ഒരു തെറ്റും ചെയ്യാതെ പിണറായി സർക്കാരിനെ ക്രൂശിക്കുകയാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു.
ലൈഫ് മിഷനിലെ ക്രമക്കേട് ഉൾപ്പെടെയുള്ളവയിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഡി വൈ എഫ് ഐ പ്രതിരോധിക്കും . ഇടതു പക്ഷ വേട്ട നടത്താനാണ് എല്ലാവരുടെയും ശ്രമം .
പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ യുവജനസംഘടനകളുടെയും സഹായം തങ്ങൾ തേടും . കേരളത്തിൽ കൊറോണ പടർത്താനും ആസൂത്രണ പദ്ധതി നടക്കുന്നുണ്ട് . ഇടതു പക്ഷത്തെ തകർക്കാൻ കൊറോണയെ പോലും കൂട്ടുപിടിക്കുന്നതായും ഡി വൈ എഫ് ഐ സംശയിക്കുന്നുവെന്ന് എ.എ.റഹിം പറഞ്ഞു
Comments