മോര് കൊണ്ട് സാമ്പാർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മോര് കൊണ്ട് സാമ്പാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:16 am IST
FacebookTwitterWhatsAppTelegram

ദക്ഷിണേന്ത്യൻ പാചകരീതിയിൽ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് സാമ്പാർ. ഇഡ്‌ലിക്കും ദോശക്കുമൊപ്പം ചൂട് സാമ്പാർ , നല്ല കുത്തരി ചോറിനൊപ്പം സാമ്പാർ , ഇതൊക്കെ ആലോചിക്കുമ്പോൾ തന്നെ നല്ല കായത്തിന്റെ മണമുള്ള സാമ്പാർ വായിലൂടെ കപ്പലോടിക്കും . രുചിയിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർ സാമ്പാറിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട് . അത് പോലെ തന്നെ വ്യത്യസ്തമായ ഒരു പാചകകുറിപ്പാണ് മോര് ഉപയോഗിച്ച് കൊണ്ടുണ്ടാക്കുന്ന സാമ്പാർ .

മോര് സാമ്പാറിന് വേണ്ടുന്ന ചേരുവകൾ

1 . 4 ടീസ്പൂൺ വെളിച്ചെണ്ണ
2 . ഒരു ടീസ്പൂൺ മഞ്ഞൾപൊടി
3 . ഒരു ടീസ്പൂൺ മുളകുപൊടി
4 . 200 ഗ്രാം അരിഞ്ഞ വെണ്ടക്ക
5 . ഉപ്പ് ആവശ്യത്തിന്
6 . 4 ടീസ്പൂൺ പുളിവെള്ളം
7 .വെള്ളം ആവശ്യത്തിന്
8 . അഞ്ച് ചെറിയ വഴുതന രണ്ടായി മുറിച്ചത്
9 . 2 ടീസ്പൂൺ ഉഴുന്ന് പരിപ്പ്
10 . 2 ടീസ്പൂൺ തുവര പരിപ്പ്
11 . അര ടീസ്പൂൺ ഉലുവ
12 . അര ടീസ്പൂൺ ജീരകം
13 . അര ടീസ്പൂൺ മല്ലി
14 . അര ടീസ്പൂൺ കുരുമുളക്
15 . 4 -5 വെളുത്തുള്ളി അല്ലി
16 . ഒരു കഷ്ണം ഇഞ്ചി
17 . അര കപ്പ് ചിരകിയ തേങ്ങ
18 . 200 എംൽ മോര്
19 . ഒരു ടീസ്പൂൺ കടുക്
20 . കറിവേപ്പില ആവശ്യത്തിന്
21 . സ്വല്പം ശർക്കര
22 . രണ്ടോ മൂന്നോ വറ്റൽ മുളക്

മോര് സാമ്പാർ ഉണ്ടാക്കുന്ന വിധം

1 . ഒരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ , മഞ്ഞൾപൊടി ,മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക .

2 . ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെണ്ടക്ക , അല്പം ഉപ്പ് , എടുത്തുവെച്ചിരിക്കുന്നതിൽ നിന്ന് ആവശ്യത്തിന് പുളിവെള്ളം , ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക .

3 . ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വഴുതന ചേർത്ത് പകുതി വേവാകുന്നത് വരെ വേവിച്ചതിന് ശേഷം അടുപ്പിൽ നിന്ന് വാങ്ങി മാറ്റി വെക്കുക .

4 . വേറെ ഒരു പാനിൽ ഉലുവ , ജീരകം , മല്ലി , ഉഴുന്ന് പരിപ്പ് , കുരുമുളക് , വെളുത്തുള്ളി , ഇഞ്ചി , തേങ്ങ , മഞ്ഞൾപൊടി , മുളകുപൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി വറത്തെടുക്കുക .

5 . വറത്തെടുത്ത ചേരുവകൾ അല്പം വെള്ളം കൂട്ടി കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക .

6 . വേറെ ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം വറതരച്ച ചേരുവകൾ ചേർത്ത് എണ്ണ തെളിയുന്ന വരെ ഇളക്കി കൊടുക്കുക .

7 . ഇതിലേക്ക് ബാക്കിയിരിക്കുന്ന പുളിവെള്ളവും , അല്പം ശർക്കരയും , ഉപ്പും ചേർക്കുക .

8 . ഇതിലേക്ക് മോര് അൽപ്പാൽപ്പമായി ചേർത്തിളക്കുക .

9 . മറ്റൊരു പാത്രത്തിൽ വേവിച്ചു വെച്ചിരിക്കുന്ന വെണ്ടക്ക വഴുതന കൂട്ട് ഇതിലേക്ക് ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക .

10 . തിളച്ചു വരുമ്പോൾ , കടുക് താളിക്കുക .

വ്യത്യസ്തമായ മോര് കൊണ്ടുള്ള സാമ്പാർ തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies