ചെങ്ങന്നൂരിൽ നിന്നും കാണാതായ 2 കോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെത്തി

Published by
Janam Web Desk

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നിന്ന് കാണാതായ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. വിഗ്രഹ നിർമ്മാണ ശാലയുടെ പരിസരത്ത് നിന്ന് തന്നെയാണ് വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹ നിർമ്മാണ ശാലയിൽ ഉള്ളവർ തന്നെയാണ് വിഗ്രഹം കണ്ടെത്തിയത്.

ആക്രമണം നടത്തിയ ശേഷം ഒരു സംഘം വിഗ്രഹം മോഷ്ടിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം ആണ് കവർന്നത്. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹം കൊണ്ടു പോകുകയായിരുന്നുവെന്നാണ് ഉടമകൾ പറയുന്നത്.

സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തൊഴിൽ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

Share
Leave a Comment