ന്യൂഡൽഹി : ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമാക്കിയ ഡി ആർ ഡി ഒ യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .
‘ പുതിയ പരീക്ഷണത്തിലൂടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. എല്ലാ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ. , @DRDO_ ഇന്ത്യ ‘ അദ്ദേഹം ട്വീറ്റ് ചെയ്തു . നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷായും ഡി ആർ ഡി ഒ യെ അഭിനന്ദിച്ചിരുന്നു .
തദ്ദേശീയമായി നിർമിച്ച ബൂസ്റ്ററും എയർഫ്രെയിമും ഘടിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണമാണ് ഇന്ന് വിജയകരമായി പൂർത്തീകരിച്ചത്. തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ചുള്ള മിസൈൽ നിർമ്മാണത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഈ വിജയം.
ഇന്ത്യയും റഷ്യയും സംയുക്തമായാണു മിസൈൽ വികസിപ്പിച്ചത്. ലക്ഷ്യസ്ഥാനത്തേക്കു ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ പറക്കാൻ ബ്രഹ്മോസ് മിസൈലിനു സാധിക്കും.
Comments