ഹോങ്കോംഗ്: വിമത പ്രക്ഷോഭകാരികളെ വീണ്ടും തടവിലാക്കിയ നടപടിയെ സാധൂകരിച്ച് ബീജിംഗ് ഭരണകൂടം. 12 പേരെ തടവിലാക്കിയ നടപടിക്ക് ബീജിംഗ് അംഗീകാരം നൽകിയിരിക്കുകയാണ്. ഹോങ്കോംഗിൽ നിന്നും തായ്വാനിലേക്ക് ബോട്ടുപയോഗിച്ച് രക്ഷപെടാനായി ശ്രമിക്കവേയാണ് ചൈനീസ് സേന വിമത പ്രക്ഷോഭകാരികളെ പിടികൂടിയത്. ഇതിനിടെ കുടുംബാംഗങ്ങളേയും അഭിഭാഷകരേയും പ്രക്ഷോഭകാരികളെ കാണാനാനുവദിച്ചില്ലെന്നത് ബിജിംഗ് നിഷേധിച്ചു.
പുതിയ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നവരെ ബീജിംഗിന്റെ ശിക്ഷാ രീതിയനുസരിച്ചാണ് തടവിലിടുക. ഹോങ്കോംഗിന്റെ സ്വയംഭരണത്തിനായി വാദിക്കുന്ന എല്ലാവരേയും ചൈനയുടെ സൈനികർ നേരിട്ടാണ് കസ്റ്റഡിയിലെടുക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട പന്ത്രണ്ട് പൗരന്മാരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിമത നേതാക്കളായ എഡ്ഡീ ചൂവും ഓവൻ ചൂവും ചേർന്ന് ഹോങ്കോംഗ് പോലീസ് ആസ്ഥാനത്തെത്തി പരാതി നൽകിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. നിരവധി പേർ ഭരണകൂട ആസ്ഥാനത്തിന് മുന്നിലും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകാരിക്കൾക്ക് നേരെ എടുക്കുന്ന നടപടികളെക്കുറിച്ച് ഹോങ്കോംഗ് ഭരണകൂടത്തിന് യാതൊരു നയവുമില്ല. ബീജിംഗിന്റെ കളിപ്പാവയാണ് ഹോങ്കോംഗ് ഭരണകൂടമെന്നും വിമത നേതാക്കൾ ആരോപിച്ചു.
















Comments