വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Travel

വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ

Janam Web Desk by Janam Web Desk
Oct 6, 2020, 09:43 am IST
FacebookTwitterWhatsAppTelegram

വഡോദരയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ കൊട്ടാരമാണ് ലക്ഷ്മി വിലാസ് കൊട്ടാരം .ബറോഡ സംസ്ഥാനം ഭരിച്ചിരുന്ന ഒരു പ്രമുഖ മറാത്ത കുടുംബമായ ഗെയ്‌ക്ക്വാഡ് കുടുംബമാണ് ഈ കൊട്ടാരം നിർമ്മിച്ചത് . ഈ കൊട്ടാരത്തെ സംബന്ധിച്ചുള്ള രസകരമായ ചില വസ്തുതകൾ ഇവയൊക്കെയാണ്

1 . ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലുതാണ് ലക്ഷ്മി വിലാസ് കൊട്ടാരം .

2 . ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്വകാര്യ വാസസ്ഥലമാണ് ഈ കൊട്ടാരം . നൂറ്റിഎഴുപത് മുറികൾ ഉള്ള ഈ കൊട്ടാരം നിർമ്മിച്ചത് വെറും രണ്ട് പേർക്ക് താമസിക്കാൻ വേണ്ടിയായിരുന്നു എന്നുള്ളത് അത്ഭുതാവഹം തന്നെയാണ് .

3 . 1878 ൽ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായത് പന്ത്രണ്ട് വർഷം കൊണ്ടാണ് .

4 . കൊട്ടാരത്തിന്റെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊട്ടാരം രൂപകല്പന ചെയ്ത മേജർ ചാൾസ് മാന്റ് തൂങ്ങി മരിച്ചു . തന്റെ കണക്കുകൂട്ടലുകൾ തെറ്റിയത് നിമിത്തം കൊട്ടാരം തകർന്ന് വീഴും എന്ന ചിന്തയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് . എന്നാൽ 125 വർഷങ്ങൾക്കിപ്പുറവും ലക്ഷ്മി വിലാസ് കൊട്ടാരം പ്രൗഡ ഗംഭീരമായി തന്നെ ഇന്നും നിലകൊള്ളുന്നു .

5 . പ്രാദേശികവും അന്തർദ്ദേശീയവുമായ നിരവധി വസ്തുക്കൾ ഉപയോഗിച്ചാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ആഗ്രയിൽ നിന്നുള്ള ചുവന്ന മണൽക്കല്ലും , രാജസ്ഥാനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള മാർബിളുകളും , പൂനെയിൽ നിന്നുള്ള നീല നിറത്തിലുള്ള ട്രാപ്സ്റ്റോണും ആണ് കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് .

6 . കൊട്ടാരത്തിന്റെ പണി പൂർത്തിയായപ്പോൾ അതിന്റെ മൂല്യം അതായതു ഒരു നൂറ്റാണ്ട് മുമ്പ് ഏകദേശം 1 ,80 ,000 ഡോളറായിരുന്നു .

7 . കൊട്ടാരത്തിന്റെ ക്ലോക്ക് ടവർ 300 അടി ഉയരത്തിൽ വായുവിലാണ് നിൽക്കുന്നത് .കൊട്ടാരത്തിൽ താമസിക്കുന്നവർക്ക് മണി മുഴക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതിനാൽ അത് ഉപയോഗിക്കുക പതിവല്ലായിരുന്നു . മറിച്ച്  രാജാവ് കൊട്ടാരത്തിൽ ഉണ്ടെങ്കിൽ ഒരു ചുവന്ന വെളിച്ചം പ്രകാശിപ്പിച്ചു വെക്കുകയാണ് ചെയ്തിരുന്നത് . ഇന്നും ഈ രീതി കൊട്ടാരത്തിൽ പിന്തുടർന്ന് പോരുന്നു .

8 . ലോകത്തിലെ മറ്റേതൊരു കൊട്ടാരത്തേക്കാളും കൂടുതൽ ചായമടിച്ച ചില്ലുകൾ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ ഉണ്ട് .

9 . മഹാരാജ സയാജി റാവു മൂന്നാമനാണ് കൊട്ടാരം പണി കഴിപ്പിച്ചത് . തഞ്ചാവൂരിൽ നിന്നുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ പത്നി ആയിരുന്ന റാണി ലക്ഷ്മിബായിയുടെ നാമം ആണ് അദ്ദേഹം കൊട്ടാരത്തിന് നൽകിയത് . ഇന്ന്, ഇത് ബറോഡയിലെ ഗെയ്‌ക്ക്വാഡുകളുടെ ഔദ്യോഗിക രാജകീയ വസതിയായി തുടരുന്നു.

10 . കൊട്ടാരം മൈതാനത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ ഗോൾഫ് കളിക്കാനുള്ള സ്ഥലമായി ഉപയോഗിച്ച് പോരുന്നു . പുറത്തു നിന്നുള്ളവർക്കും ഗോൾഫ് കളിക്കാൻ ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട് .

Tags: Lakshmi Vilas Palace Vadodara
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്‌ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies