ന്യൂഡൽഹി: 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായാണ് മഹാത്മാഗാന്ധി നിലകൊള്ളുന്നതെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിക്കുന്നു. ഇന്ത്യൻ ജനതയുടെ ശാക്തീകരണത്തിനും താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനും വേണ്ടി അദ്ദേഹം ജീവൻ ബലിയർപ്പിച്ചു. ഗാന്ധിജിയുടെ ജീവതമാണ് അദ്ദേഹത്തിന്റെ സന്ദേശം. രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി രാജ്ഘട്ടിലെ സമാധിയിലെത്തി ഗാന്ധിജിയ്ക്ക് പുഷ്പാർച്ചനയും നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാത്മാഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ചു. സമൃദ്ധമായ ഇന്ത്യയെ പടുത്തുയർത്താൻ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
President Kovind paid homage to Mahatma Gandhi at Rajghat on #GandhiJayanti pic.twitter.com/CKhSUPJ7wK
— President of India (@rashtrapatibhvn) October 2, 2020
"The Mahatma’s life was his message. Gandhiji sacrificed his life for the upliftment of the downtrodden, and the empowerment of Indians." — President Kovind writes homage to Mahatma Gandhi on #GandhiJayanti https://t.co/s2VohrHhap @HindustanTimes
— President of India (@rashtrapatibhvn) October 2, 2020
Comments