ബീജിംഗ്: ചൈനീസ് ടിക് ടോക് താരത്തെ ലൈവിനിടെ ഭർത്താവ് തീകൊളുത്തി കൊന്നു. ചൈനയിലെ അറിയപ്പെടുന്ന വീഡിയോ ജോക്കിയും വ്ലോഗറും ടിക് ടോക് താരവുമായ ലാമുവിനാണ് ഭർത്താവിൽ നിന്നും ആക്രമണം ഉണ്ടായത്. നിരന്തരം ഉപദ്രവിച്ചിരുന്നയാളാണ് ലാമുവിന്റെ ഭർത്താവായ ലിയോ എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരുവരും വിവാഹ മോചിതരായത് കഴിഞ്ഞ മെയ് മാസമാണ്. രണ്ടു കുട്ടികളും ലാമുവിനുണ്ട്.
മുപ്പതുകാരിയായ ലാമു ചൈനയില്‍ ഏറെ പ്രശസ്തയാണ്. ടിക് ടോക്കിന്റെ ചൈനയിലെ അപരനായ ഡീയിന്‍ ആപ്പിലൂടെയാണ് ലാമു പ്രശസ്തയായത്. താരത്തെ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റാണ് ആശുപത്രിയിലെത്തിച്ചത്. സെപ്തംബര്‍ 14നാണ് സംഭവം നടന്നത്. രണ്ടാഴ്ച ചികിത്സ നടത്തിയെങ്കിലും സെപ്തംബര്‍ 30ന് ലാമു മരണമടഞ്ഞു. സീച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്.
ലൈവ് നടക്കുന്നതിനിടെ ലാമുവിന്റെ സ്‌ക്രീന്‍ പെട്ടന്ന് ഇരുണ്ടുപോയതായി സ്ഥിരം വീഡിയോ കാണുന്നവര്‍ പറഞ്ഞു. പക്ഷെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. സംഭവം ലാമുവിന്റെ കുടുംബാംഗങ്ങള്‍ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചതോടെ 15 ലക്ഷം രൂപയ്‌ക്ക് തുല്യമായ ചൈനീസ് യെന്‍ സഹായമായി ലഭിച്ചുവെന്നും മാദ്ധ്യമങ്ങള്‍ പറഞ്ഞു.
















Comments