ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്,രാജ്സ്ഥാന്‍ സംഭവങ്ങളുടെ പേരില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്. സംസ്ഥാന വിഷയങ്ങളെ രാജ്യ തലസ്ഥാനത്തേയ്‌ക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്നലെ പീഡന വിഷയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിക്കുന്ന പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ ജന്ദര്‍ മന്ദറില്‍ ഒരുമിച്ച് കൂടിയവര്‍ക്കെതിരെ പോലീസ് 144-ാം വകുപ്പിന്റെയും പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റേയും പേരില്‍ കേസ്സെടുത്തു.
വിവിധ വിഷയങ്ങളുന്നയിക്കുന്ന യുവസംഘടനകളാണ് ഒരുമിച്ച് കൂടിയത്. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വഴി എത്തിയവരും വിവിധ എന്‍.ജി.ഒകളില്‍ പെട്ടവരും ഇക്കൂട്ടതിലുണ്ടായിരുന്നുവെന്നും ദേശീയമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സുശാന്ത് വധം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ത്രീ പീഡനം പറഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഡല്‍ഹിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പലയിടത്തും നടത്തുന്ന സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകസമരത്തിന്റെ പേരിലും രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ കത്തിച്ച സംഭവം ഡല്‍ഹി പോലീസിന് തലവേദനയായിരുന്നു.
















Comments