ന്യൂയോർക്ക്: അസർബൈജാൻ ഇസ്ലാമിക ഭീകരരെ ഇറക്കി അർമേനിയക്കെതിരെ പോരാട്ടം കടുപ്പിക്കുന്നതായി അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗം. സിറിയയിലെ വിമത ഭീകരന്മാരാണ് തുർക്കിയുടെ പിന്തുണയോടെ അർമേനിയക്കെതിരെ അസർബൈജാൻ അതിർത്തിയിൽ യുദ്ധം ചെയ്യുന്നത്. നാഗോർണോ-കാരാബാഖ് അതിർത്തിയിലാണ് പോരാട്ടം.
അർമേനിയ ക്രൈസ്തവരാജ്യമെന്ന നിലയിൽ റഷ്യയുടെ പിന്തുണയാണ് നിലവിലുള്ളത്. റഷ്യയെ പിന്തുണയ്‌ക്കുന്ന സിറിയൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് വിമതർ അസർബൈജാന് വേണ്ടി അണിനിരക്കുന്നത്.
യുദ്ധത്തിൽ റഷ്യ ഇതുവരെ സഹായമൊന്നും നൽകിയതായി സൂചനകളില്ല. 8 ദിവസത്തിലേറെയായി നടക്കുന്ന പോരാട്ടത്തിൽ തുടക്കത്തിൽ തന്നെ ഇസ്ലാമിക മതമൗലികവാദം ശക്തമാക്കിയ തുർക്കി അസർബൈജാന് സഹായം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറകേയാണ് സിറിയയിലെ വിമത ഭീകരർ അതിർത്തിയിലെത്തിയത്. തുർക്കിയിലെ ഒരു സ്വകാര്യ സുരക്ഷാ വിഭാഗത്തിനായി പ്രവർത്തിക്കുന്നവരാണ് അസർബൈജാന് വേണ്ടി അതിർത്തിയുദ്ധത്തിൽ പങ്കെടുക്കുന്നത്. 1000 ഭടന്മാരെയാണ് വിമതസേന നിയോഗിച്ചത്. ഒരു മേഖലയുടെ യുദ്ധം എന്ന നിലയിലേക്കാണ് തുർക്കിയും സിറിയ ഇസ്ലാമിക വിമത സേനയും അസർബൈജാൻ-അർമേനിയ പ്രശ്‌നത്തെ എത്തിക്കുകയാണ്. അതിർത്തി സംഘർഷത്തെ വിവിധ രാജ്യങ്ങളുടെ പോരാട്ടമാക്കാനാണ് ഇവരുടെ ശ്രമമെന്നാണ് അന്താരാഷ്‌ട്ര ഏജൻസികൾ വെളിപ്പെടുത്തുന്നത്.
















Comments