കൂടുതല്‍ ആളുകളും വിനോദയാത്രക്കായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് ബാംഗ്ലൂര്‍-മൈസൂർ എന്നിവിടങ്ങളെല്ലാം തന്നെ. എന്നാല്‍ അവിടെയെത്തിയാല്‍ കാണേണ്ട ഒരു അതിമനോഹരമായ ഒന്നാണ് ദൊഡ്ഡ ആലദ മര. ഈ പേരില്‍ തന്ന ഇതിന്റെ പ്രത്യേകതയും ഉണ്ട്. വളരെ വലുതും പഴക്കമേറിയതുമാണ് ഈ ആല്‍മരങ്ങള്‍. ദൊഡ്ഡ ആലദ മര എന്ന വാക്കിനര്‍ഥം ഏറ്റവും വലിയ ആല്‍മരമെന്നാണ്. ബാംഗ്ലൂരിലെ അര്‍ബന്‍ ജില്ലയില്‍ കേതോഹള്ളി എന്ന ഗ്രാമത്തിലാണ് ദൊഡ്ഡ ആലദ മര സ്ഥിതിചെയ്യുന്നത്. മൂന്നേക്കര്‍ സ്ഥലത്തായി വ്യാപിച്ചു നില്‍ക്കുന്ന ഈ ആല്‍മരങ്ങള്‍ക്ക് ഏകദേശം 400 വര്‍ഷം പഴക്കം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
രാജ്യത്ത് നാലാം സ്ഥാനത്തു നില്‍ക്കുന്ന ഈ ആല്‍മരങ്ങള്‍ കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ആല്‍മരമാണ്. ആഴത്തില്‍ വേരിറങ്ങിയും വേരില്‍ നിന്നും പുതിയ മരങ്ങള്‍ വളര്‍ന്നതിനാലും കാഴ്ചയില്‍ ഒരുപാട് ആല്‍മരങ്ങള്‍ ചേര്‍ന്നതാണിതെന്ന് തോന്നും എന്നാല്‍ ഒരൊറ്റ ആല്‍മരം മാത്രമാണ് ഇവിടെ ഉള്ളത്. ഇത്തരത്തില്‍ വ്യാപിച്ചു നില്‍ക്കുന്ന ആല്‍മരം വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. കൂടാതെ ഹോട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റെും ചരിത്രകാരന്മാരും ബോട്ടണി വിദ്യാര്‍ത്ഥികളുമെല്ലാം ഇവിടെ ധാരാളമായി എത്താറുണ്ട്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഘടന മാറാത്ത മണ്ണാണ് ഇവിടെയുള്ളത്. പല പഠനങ്ങളിലൂടെയും ഇത് തെളിയിക്കപെട്ടിട്ടുമുണ്ട്. ഈ ആല്‍മരത്തിനു തൊട്ടടുത്തായി ഒരു ശിവ ക്ഷേത്രമുണ്ട്. അതുകൊണ്ടു തന്നെ ശിവ ക്ഷേത്രത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ആല്‍മരത്തിന് നിരവധി അത്ഭുത ശക്തികള്‍ ഉണ്ട് എന്നാണ് ആളുകള്‍ വിശ്വസിക്കപ്പെടുന്നത്. ബാംഗ്ലൂര്‍-മൈസൂര്‍ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഇരുപത്തിയെട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ആല്‍മരം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. നിത്യവും ഒരുപാടു സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
















Comments