തിരുവനന്തപുരം ; സിപിഎം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.
അക്രമ രാഷ്‌ട്രീയ സംസ്‌കാരം ഉപേക്ഷിക്കാൻ സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികൾ തയ്യാറാകണം .നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം കൊലക്കത്തി താഴെവെക്കാൻ എല്ലാവരും തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.
അതേ സമയം കൊലയ്‌ക്കു പിന്നിൽ രാഷ്‌ട്രീയ കാരണം ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമം നടന്നിരുന്നു . ഒളവിലം സ്വദേശി പ്രേമനാണ് വേട്ടേറ്റത്. ക്രമസമാധാനം തകർക്കാനും, സർക്കാരിനെതിരെ നടക്കുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments