ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്ത് സ്ത്രീകൾ ഏറ്റവും അധികം കടന്നുവരേണ്ട
സമയം ഇതാണെന്ന ആഹ്വാനവുമായി ഹോക്കിതാരം. ഇന്ത്യൻ ഹോക്കി താരം നവനീത് കൗറാണ് വനിതകളെ ഹോക്കി രംഗത്തേക്ക് ക്ഷണിച്ചത്. 2014 മുതൽ ഇന്ത്യൻ താരമാണ് നവനീത് കൗർ.
ഇന്ത്യൻ കായികരംഗം ഏറെ മാറിയിരിക്കുന്നു. സ്ത്രീകൾക്ക് എല്ലായിടത്തും പുരുഷനോളം പ്രാധാന്യവും പ്രതിഫലവും ആദരവും ലഭിക്കുന്നു. ഇത് പറ്റിയ സമയമാണ്. എല്ലാ കായികപ്രേമികളായ വനിതകളും കായികരംഗത്തേക്ക് കടന്നുവരണം. പ്രത്യേകിച്ച് ഹോക്കിയിലേക്ക് തന്നെ വരണമെന്നും നവനീത് കൗർ പറഞ്ഞു.
‘ ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലമാണിത്. ഞങ്ങൾക്കെല്ലാം പുരുഷന്മാരുടെയത്ര മികച്ച സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നു. മികച്ച തൊഴിലവസരങ്ങളും സർക്കാർ നൽകുകയാണ്. മത്സരങ്ങളിലെ പ്രതിഫലവും വർദ്ധിപ്പിച്ചിരിക്കുന്നു. ഇതാണ് ഏതൊരാൾക്കും കായികരംഗം സ്വന്തം കരിയറാക്കാൻ പറ്റിയ സമയം’ നവനീത് കൗർ വ്യക്തമാക്കി.
















Comments