നോയിഡ: ഹത്രാസിലെ പീഡനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനായി എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഭീം ആർമി പ്രവര്‍ത്തകരും ഭീം ആർമി പ്രവർത്തകരും തമ്മിൽ ഛത്തിസ് ഗഡില്‍ പൊരിഞ്ഞ തല്ല്. ബി.ജെ.പിയ്‌ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വന്‍ പ്രക്ഷോഭമെന്ന പേരിലെത്തിയവരാണ് തമ്മിലടിച്ചത്.
ഭീം ആർമി പ്രവര്‍ത്തകരുടെ പ്രകടനവും കോണ്‍ഗ്രസ്സ് പ്രകടനവും ഒരുമിച്ചു വരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. മുദ്രാവാക്യം വിളി തുടങ്ങിയ ഭീം ആർമി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനെതിരേയും മുദ്രാവാക്യം വിളിച്ചതോടെയാണ് അടിപൊട്ടിയത്.
രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഭീം ആർമിയും കോൺഗ്രസും ഹത്രാസ് വിഷയത്തിൽ ഛത്തിസ് ഗഡിലും പ്രതിഷേധം നടത്തിയത് . ഛത്തിസ് ഗഡിലെ സംഘര്‍ഷത്തിനിടെ പോലീസെത്തി രംഗം ശാന്തമാക്കി ഇരുവിഭാഗത്തേയും പിരിച്ചുവിട്ടു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ കേസ്സ് എടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മനേകാ പ്രധാന്‍ അറിയിച്ചു.
ഹത്രാസ് ഗ്രാമത്തെ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിട്ട് നീങ്ങുകയാണ്. പോലീസ് മറ്റുള്ളവര്‍ ഗ്രാമത്തിലെത്താതിരിക്കാനുള്ള സംവിധാനമാണ് ഹൈവേകളില്‍ ചെയ്തിരിക്കുന്നത്.പ്രക്ഷോഭത്തിനായി ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സമീപ ജില്ലകളില്‍ നിന്നുമാണ് ഇരു പാര്‍ട്ടികളും പ്രവര്‍ത്തകരെ എത്തിക്കുന്നത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതത് പ്രതിപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. പരാതിയുമായി ബന്ധപ്പെട്ട് അഞ്ചിലേറെ പോലീസുദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്താണ് അന്വേഷണം നടക്കുന്നത്.
















Comments