ദുബായ്: ബാഗ്ലൂരിനെതിരെ ഗംഭീര ജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തിളങ്ങിയ യുവതാരത്തിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച പരിശീലകന് റിക്കി പോണ്ടിംഗ്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗിനെയാണ് പോണ്ടിംഗ് പ്രശംസിച്ചത്. ഇന്ത്യന്‍ നിരയിലെ യുവതാരത്തിനാണ് മുന്‍ ഓസീസ് നായകന്റെ പ്രശംസ.
ദല്‍ഹിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത് ഇന്നലെ ശിഖര്‍ധവാനൊപ്പം ചേര്‍ന്ന് പൃഥ്വീ ഷോ നടത്തിയ കിടിലന്‍ ബാറ്റിംഗായിരുന്നു. പവര്‍ പ്ലേ ഘട്ടത്തില്‍ തുടക്കത്തില്‍ത്തന്നെ ശിഖര്‍ ധവാനൊപ്പം റോയല്‍ ചലഞ്ചേഴ്സിന്റെ ബൗളിംഗ് നിരയെ നിലംതൊടാന്‍ പൃഥ്വി ഷോ അനുവദിച്ചില്ല. 23 പന്തില്‍ 42 റണ്‍സാണ് പൃഥ്വി ഷോ അടിച്ചെടുത്തത്.
അഞ്ചു ഫോറുകളും രണ്ട് സിക്സറുകളുമടങ്ങുന്നതായിരുന്നു പൃഥ്വി ഷോയെന്ന ഇന്ത്യന്‍ യുവതാരത്തിന്റെ ഇന്നിംഗ്സ്.ആകെ 4 വിക്കറ്റിന് 194 റണ്‍സാണ് ഡല്‍ഹി ബാംഗ്ലൂരിനെതിരെ ലക്ഷ്യമായി വച്ചത്. കളിയില്‍ 59 റണ്‍സിനാണ് കോഹ്ലിപ്പടയെ ശ്രേയസ്സും യുവതാരങ്ങളും ചേര്‍ന്ന് കെട്ടുകെട്ടിച്ചത്.
Comments