ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരായ മാന നഷ്ടക്കേസിൽ ഹാജരാകാൻ അഡീഷണൽ സോളിസിറ്റർ സൂര്യപ്രകാശ് വി രാജു സുപ്രീം കോടതിയുടെ അനുമതി തേടി .
2019ൽ അമിത് ഷായെ രാഹുൽ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാനാണ് എസിജി നിയമമന്ത്രാലയത്തോട് അനുമതി ചോദിച്ചത്.
എ സി ജിയുടെ അപേക്ഷ സംബന്ധിച്ച് അടുത്ത ആഴ്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി പ്രാദേശിക നേതാവ് ക്രിഷ്ണവദൻ ബ്രഹ്മഭട്ടാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസുമായി ബന്ധപ്പെട്ട ട്രയൽ നടക്കാനിരിക്കുകയാണ്. കേസിൽ ബ്രഹ്മഭട്ടിനുവേണ്ടി സൂര്യപ്രകാശ് വി.രാജു തന്നെയായിരുന്നു നേരത്തെയും ഹാജരായിരുന്നത്. അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജബൽപൂരിൽ വെച്ചാണ് രാഹുൽ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചത്. കേസിൽ നേരത്തേ 10,000 രൂപ കെട്ടിവെച്ച് രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. സുപ്രീംകോടതിയും, ഗുജറാത്ത് ഹൈക്കോടതിയും ഇക്കഴിഞ്ഞ സെപ്റ്റംബർ 30 ന് വിചാരണ കോടതികളോട് സിറ്റിംഗ്, മുൻ എംപിമാർക്കെതിരായ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നു . ഇതനുസരിച്ചാണ് നിലവിൽ കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്.
Comments